---
title: "പാലിയേറ്റീവിന് വീൽ ചെയർ ;മാതൃകയായി സി.സി.യു.പി സ്കൗട്ട് യൂണിറ്റ്"
english_title: "Wheel chair for palliative; CCUP scout unit as model"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90627/wheel-chair-for-palliative-ccup-scout-unit-as-model"
published_at: "2023-01-16T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5189861f3c_scout_unit_pic.jpg"
keywords: []
---

# പാലിയേറ്റീവിന് വീൽ ചെയർ ;മാതൃകയായി സി.സി.യു.പി സ്കൗട്ട് യൂണിറ്റ്

> **Lead Summary:** **നാദാപുരം: **പാലിയേറ്റീവിന് വീൽ ചെയർ നൽകി മാതൃകയായി സി.സി.യു.പി സ്കൗട്ട് യൂണിറ്റ്. പാലിയേറ്റീവ് ദിനത്തിൽ നടന്ന സന്ദേശ റാലിയിലും പ്രതിജ്ഞയിലും സി.സിയു പി സ്കൗട്ട് യൂണിറ്റ് അണിനിരന്നു. പരിപാടിയിൽ നാദാപുരം പാലിയേറ്റീവ് ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **പാലിയേറ്റീവിന് വീൽ ചെയർ നൽകി മാതൃകയായി സി.സി.യു.പി സ്കൗട്ട് യൂണിറ്റ്. പാലിയേറ്റീവ് ദിനത്തിൽ നടന്ന സന്ദേശ റാലിയിലും പ്രതിജ്ഞയിലും സി.സിയു പി സ്കൗട്ട് യൂണിറ്റ് അണിനിരന്നു. പരിപാടിയിൽ നാദാപുരം പാലിയേറ്റീവ് ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

വീൽ ചെയർ നാദാപുരം സബ് ഇൻസ്പെക്ടർ ശ്രീജിത്ത് , ഡോ.കെ.പി സൂപ്പിക്ക് കൈമാറി . സി.സി യു.പി സ്കൗട്ട് വിദ്യാർത്ഥികൾ കാണിച്ച മാതൃകാ പ്രവർത്തനമാണെന്നും നാട് ഒന്നാകെ പാലിയേറ്റീവ് പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്നും സബ് ഇൻസ്പക്ടർ ശ്രീജിത്ത് പറഞ്ഞു.

കൺവീനർ എ റഹീം , നിഖിൽ കൃഷ്ണൻ, ജിതിൻ ജി.സി, ഇവി ബഷീർ, വി . രാജലക്ഷ്മി, വി.കെ അഷ്റഫ്, എം.പി പ്രഭാകരൻ, മീത്തൽ മൊയ്തു, സുധാറാണി, കെ. ജെ. ഫാത്തിമ, പി.കെ പ്രസീത , പോക്കു ഹാജി അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90627/wheel-chair-for-palliative-ccup-scout-unit-as-model)