---
title: "തൊഴിൽ സഭ; വാണിമേലിൽ എന്റെ തൊഴിൽ എന്റെ നാടിനൊപ്പം"
english_title: "labor council; My career in the air is with my country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90665/labor-council-my-career-in-the-air-is-with-my-country"
published_at: "2023-01-16T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5369c268bb_sabha_1.jpg"
keywords: []
---

# തൊഴിൽ സഭ; വാണിമേലിൽ എന്റെ തൊഴിൽ എന്റെ നാടിനൊപ്പം

> **Lead Summary:** **വാണിമേൽ :**കേരള സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽ സഭകൾക്ക് വാണിമേൽ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ വച്ച്നടന്ന തൊഴിൽ സഭയുടെ ഉദ്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം സി. കെ ശിവറാം നിർവഹിച്ചു.അഞ്ചു വർഷം കൊണ്ട് ഇരുപതു ലക്ഷം തൊഴിൽ അന്വേഷകർക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഒരു ലക്ഷം സംരഭം കൂടി തുടങ്ങുന്നതിന് ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

## Article Content

**വാണിമേൽ :**കേരള സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽ സഭകൾക്ക് വാണിമേൽ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ വച്ച്നടന്ന തൊഴിൽ സഭയുടെ ഉദ്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം സി. കെ ശിവറാം നിർവഹിച്ചു.അഞ്ചു വർഷം കൊണ്ട് ഇരുപതു ലക്ഷം തൊഴിൽ അന്വേഷകർക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഒരു ലക്ഷം സംരഭം കൂടി തുടങ്ങുന്നതിന് ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ തൊഴിൽ മേളകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.തൊഴിൽ നേടുന്നവർ, സ്വയം തൊഴിൽ സംരഭകർ, തൊഴിൽ ദായകസംരഭകർ,സംരഭപുനരുജ്ജീവനം ആവശ്യമുള്ളവർ, സംരഭകത്വ മികവ് വർദ്ധിക്കുവാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ എന്നിവരുടെ കൂടി ചേരൽ ആണ് തൊഴിസഭ. വാണിമേൽ ഗ്രാമപഞ്ചായത്തിലെ 6,7,12,13 വാർഡുകളിലെ തൊഴിൽ അന്വേഷകർ ആണ് ഇന്നത്തെ തൊഴിൽ സഭയിൽ പങ്കെടുത്തത്.

തൊഴിൽ മേഖല, തൊഴിൽ സംരംഭക മേഖല, സേവന മേഖല എന്നിങ്ങനെ മൂന്നായി തരംതിരിച്ചുകൊണ്ട് ഗ്രൂപ്പ് യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൂടി ഈ മാസം 17,21,22 തീയ്യതികളിൽ തൊഴിൽസഭ ചേരുന്നുണ്ട്. യോഗത്തി ൽ വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം എ. പി.ഷൈനി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം കെ. പി. മിനി, സി.ഡി. എസ് ചെയർപേഴ്സൺ എൻ. പി. റിജിന, വ്യവസായ വകുപ്പ് ഇന്റേൺ ആര്യ മുരളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കില റിസോഴ്സ് പേഴ്സൺ വത്സൻ മാസ്റ്റർ, കൈലാസ് എന്നിവർ തൊഴിൽസഭയെ കുറിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇബ്രാഹിം സ്വാഗതവും തൊഴിൽ സഭ ലീഡർ എൻ.പി.സ്വാതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90665/labor-council-my-career-in-the-air-is-with-my-country)