---
title: "അഞ്ചാം പനി; പ്രതിരോധ യജ്ഞവുമായി നാദാപുരം"
english_title: "fifth fever; Nadapuram with a defense campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90674/fifth-fever-nadapuram-with-a-defense-campaign"
published_at: "2023-01-16T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c54d373f39b_anjam_pani_.jpg"
keywords: []
---

# അഞ്ചാം പനി; പ്രതിരോധ യജ്ഞവുമായി നാദാപുരം

> **Lead Summary:** **നാദാപുരം: **കുട്ടികളിൽ വർദ്ധിച്ചുവരുന്ന അഞ്ചാംപനിയെ പ്രതിരോധിക്കുവാനായി നാദാപുരം ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ മത മേലധ്യക്ഷൻ മാരുടെ വിപുലമായ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.

## Article Content

**നാദാപുരം: **കുട്ടികളിൽ വർദ്ധിച്ചുവരുന്ന അഞ്ചാംപനിയെ പ്രതിരോധിക്കുവാനായി നാദാപുരം ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ മത മേലധ്യക്ഷൻ മാരുടെ വിപുലമായ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.

നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഖതീബുമാർ,മഹല്ലുപ്രതിനിധികൾ, ക്ഷേത്ര പൂജാരികൾ, ക്ഷേത്ര കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ യോഗം ജനു.18ാം തിയ്യതി വൈകു 3 മണിക്ക്‌ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് ചേരുന്നത്. ഇതിനിടെ ഇന്നത്തെ അഞ്ചാം പനി കേസുകളുടെ കണക്ക് പുറത്തിട്ടു.

നാദാപുരം അഞ്ചാം പനി ആകെ കേസുകൾ 23 വാർഡ്. കേസുകൾ വാർഡ് 1 1 വാർഡ് 2 1 വാർഡ് 4 2 വാർഡ് 6 7 വാർഡ് 7 6 വാർഡ് 11 1 വാർഡ് 13 1 വാർഡ് 17 1 വാർഡ് 19 2 വാർഡ് 21 1 Total 23 ഇന്ന് ആരോഗ്യ പ്രവർത്തകർ 245 വീടുകളിൽ നിന്ന് നേരിട്ട് ബോധവത്കരണം നടത്തി .

6  കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്യാമ്പയിൻ നടത്തുന്നതിനിടെ വാക്സിൻ എടുക്കാത്ത നാല്  കുട്ടികളെ കണ്ടെത്തി. ഇവർക്ക് ഡോർ ടു ഡോർ ക്യാമ്പയനിന്റെ ഭാഗമായി അഞ്ചാം പനിക്കെതിരെയുള്ള വാക്സിൻ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90674/fifth-fever-nadapuram-with-a-defense-campaign)