---
title: "പ്രഭാതഭേരി; പി.ആർ ദിനത്തിൽ പുഷ്പാർച്ചന നടത്തി"
english_title: "morning Flowers were distributed on PR day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90757/morning-flowers-were-distributed-on-pr-day"
published_at: "2023-01-17T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c60fe766220_p_r_pic.jpg"
keywords: []
---

# പ്രഭാതഭേരി; പി.ആർ ദിനത്തിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കാട്ടാമ്പള്ളി സമര നായകനും മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ പി.ആർ കുറുപ്പിന്റെ 22 മത് ചരമ വാർഷിക ദിനം എൽ.ജെ.ഡി ഇരിങ്ങണ്ണൂരിൽ ആചരിച്ചു. കാലത്ത് പ്രഭാതഭേരി യും പാർട്ടി ഓഫീസിലെ ഛായാപടത്തിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: **കാട്ടാമ്പള്ളി സമര നായകനും മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ പി.ആർ കുറുപ്പിന്റെ 22 മത് ചരമ വാർഷിക ദിനം എൽ.ജെ.ഡി ഇരിങ്ങണ്ണൂരിൽ ആചരിച്ചു. കാലത്ത് പ്രഭാതഭേരി യും പാർട്ടി ഓഫീസിലെ ഛായാപടത്തിൽ പുഷ്പാർച്ചനയും നടത്തി.

എൽ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് പി.എം നാണു, എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് , മുൻ പ്രസിഡണ്ട് രവീന്ദ്രൻ പാച്ചാക്കര , സെക്രട്ടറി വള്ളിൽ പവിത്രൻ , യുവജനത മണ്ഡലം സെക്രട്ടറി ടി.പ്രകാശൻ , പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ശ്രീജിത്ത് പുറക്കാലുമ്മൽ , മുൻവാർഡ് മെമ്പർ ഗംഗാധരൻ പാച്ചാക്കര , ഹരീഷ് കെ.എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90757/morning-flowers-were-distributed-on-pr-day)