---
title: "വിരലടയാളം ലഭിച്ചു; ചേലക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം"
english_title: "Received fingerprints; Theft attempt at Chelakad temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90761/received-fingerprints-theft-attempt-at-chelakad-temple"
published_at: "2023-01-17T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c615fe70d14_bhandaram_pic.jpg"
keywords: []
---

# വിരലടയാളം ലഭിച്ചു; ചേലക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം

> **Lead Summary:** **നാദാപുരം: **ചേലക്കാട് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണശ്രമം. ചേലക്കാട് മേൽവള്ള്യാട്ട് നരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. വന ശാസ്താവിന്റെ മുമ്പിലുള്ള ഭണ്ഡാരം ഇളക്കി പൊട്ടിച്ചെടുക്കാനുള്ള ശ്രമംനടന്നു.

## Article Content

**നാദാപുരം: **ചേലക്കാട് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണശ്രമം. ചേലക്കാട് മേൽവള്ള്യാട്ട് നരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. വന ശാസ്താവിന്റെ മുമ്പിലുള്ള ഭണ്ഡാരം ഇളക്കി പൊട്ടിച്ചെടുക്കാനുള്ള ശ്രമംനടന്നു.

തിങ്കളാഴ്ചരാവിലെ മേൽശാന്തിയും ഓഫീസ് ജീവനക്കാരനും ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭണ്ഡാരം ചെരിഞ്ഞനിലയിലായത് ശ്രദ്ധയിൽപ്പെട്ടത്.

ക്ഷേത്രംകമ്മിറ്റി ഭാരവാഹികൾ പരാതി നൽകിയതിനെത്തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളം ശേഖരിച്ചിട്ടുണ്ട്. പൊലീസ് വിദഗ്ത സംഘം ഇന്നും ഇവിടെ പരിശോധനയ്ക്കെത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90761/received-fingerprints-theft-attempt-at-chelakad-temple)