---
title: "നല്ല പാഠം; സെൻറ് ജോർജിൽ കൃഷിപാഠവും"
english_title: "good lesson and agricultural lessons at St. George's"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90778/good-lesson-and-agricultural-lessons-at-st-georges"
published_at: "2023-01-17T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c62fda518b5_paadam_pic.jpg"
keywords: []
---

# നല്ല പാഠം; സെൻറ് ജോർജിൽ കൃഷിപാഠവും

> **Lead Summary:** **വിലങ്ങാട്: **മലയോരമേഖലയുടെ അറിവിൻ കേന്ദ്രമായ സെൻറ് ജോർജ്സിൽ കൃഷിപാഠവും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായാണ് വിലങ്ങാട് സെൻറ് ജോർജ്സ് ഹൈസ്കൂളിൽ പച്ചക്കറികളുടെ വിതരണം നടത്തിയത്.

## Article Content

**വിലങ്ങാട്: **മലയോരമേഖലയുടെ അറിവിൻ കേന്ദ്രമായ സെൻറ് ജോർജ്സിൽ കൃഷിപാഠവും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായാണ് വിലങ്ങാട് സെൻറ് ജോർജ്സ് ഹൈസ്കൂളിൽ പച്ചക്കറികളുടെ വിതരണം നടത്തിയത്.

സ്വന്തമായി കൃഷിപാഠങ്ങൾ പരിശീലിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ: ബെന്നി കാരക്കാട്ട് നിർവഹിച്ചു.

ഹെഡ്മാസ്റ്റർ സജി ജോസഫ്, പിടിഎ പ്രസിഡണ്ട് ഷെബി സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡണ്ട് റെജി ജിബി, അധ്യാപകരായ സിസ്റ്റർ സിനി. പി.ജെ, ഷീജ എം, അഭിലാഷ് കെ ജെ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90778/good-lesson-and-agricultural-lessons-at-st-georges)