---
title: "കൈ നിറയെ സമ്മാനങ്ങൾ; വേദനിക്കുന്നവന്റെ കണ്ണീരൊപ്പി യുവ കൂട്ടായ്മകൾ"
english_title: "Hand full of gifts; Tears of the afflicted youth fellowships"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90781/hand-full-of-gifts-tears-of-the-afflicted-youth-fellowships"
published_at: "2023-01-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c631473190d_food_pic.jpg"
keywords: []
---

# കൈ നിറയെ സമ്മാനങ്ങൾ; വേദനിക്കുന്നവന്റെ കണ്ണീരൊപ്പി യുവ കൂട്ടായ്മകൾ

> **Lead Summary:** **എടച്ചേരി: **വേദനിക്കുന്നവന്റെ കണ്ണീരൊപ്പി മാതൃകയായി എടച്ചേരിയിലെ യുവ കൂട്ടായ്മകൾ. പാലിയേറ്റീവ് ക്യാമ്പിലേക്ക് കൈനിറയെ സമ്മാനങ്ങളുമായി മുസ്ലിം യൂത്ത് ലീഗും ഗ്രീൻ വോയ്സ് എടച്ചേരി വാട്സ്ആപ്പ് കൂട്ടായ്മയും. രാഷ്ടീയ പ്രവർത്തനമെന്നത് വേദനിക്കുന്നവൻ്റെ കണ്ണീരൊപ്പാനും, കൂടെ നിൽക്കലുമാണ്. മടിയേതുമില്ലാതെ അവരെ ചേർത്തു പിടിച്ച് കരുതലിന്റെ രാഷ്ട്രീയം തെളിയിച്ചിരിക്കുകയാണ് എടച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്.

## Article Content

**എടച്ചേരി: **വേദനിക്കുന്നവന്റെ കണ്ണീരൊപ്പി മാതൃകയായി എടച്ചേരിയിലെ യുവ കൂട്ടായ്മകൾ. പാലിയേറ്റീവ് ക്യാമ്പിലേക്ക് കൈനിറയെ സമ്മാനങ്ങളുമായി മുസ്ലിം യൂത്ത് ലീഗും ഗ്രീൻ വോയ്സ് എടച്ചേരി വാട്സ്ആപ്പ് കൂട്ടായ്മയും. രാഷ്ടീയ പ്രവർത്തനമെന്നത് വേദനിക്കുന്നവൻ്റെ കണ്ണീരൊപ്പാനും, കൂടെ നിൽക്കലുമാണ്. മടിയേതുമില്ലാതെ അവരെ ചേർത്തു പിടിച്ച് കരുതലിന്റെ രാഷ്ട്രീയം തെളിയിച്ചിരിക്കുകയാണ് എടച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എടച്ചേരി പാലിയേറ്റീവ് സെൻ്റർ പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗുകാരും കർമ്മനിരതരായിരുന്നു. രോഗങ്ങൾ കൊണ്ട് തളർന്നു പോയ ഇരുപത്തഞ്ചോളം ഭിന്നശേഷിക്കാരായ കിടപ്പു രോഗികൾക്ക് അല്പമെങ്കിലും ആശ്വാസവും ആഹ്ലാദവും പകരാൻ യൂത്ത് ലീഗിന് കഴിഞ്ഞെന്നാശ്വാസത്തിലാണ്. യൂത്ത് ലീഗ് പ്രവർത്തകർ പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം ചേർന്നുനിന്നാണ് പ്രവർത്തിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചാലഞ്ചു വഴി ലഭിച്ച ദോത്തികൾ കിടപ്പു രോഗികൾക്കായി വിതരണവും നിർവ്വഹിച്ചു. ഗ്രീൻ വോയ്സ് എടച്ചേരി വാട്സ്ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെ ആദ്യ ദിവസം അന്തേവാസികൾക്ക് തണുപ്പകറ്റാൻ പുതപ്പുകൾ സമ്മാനിച്ചിരുന്നു.

അന്ന് മുതലേ യൂത്ത് ലീഗ് അന്തേവാസികൾക്കൊപ്പം സേവകരായി നിലയുറപ്പിച്ചു . ക്യാമ്പ് അവസാനിക്കുന്നതിന് മുമ്പായി അംഗങ്ങൾക്ക് എന്നെന്നും ഓർത്തുവെക്കാൻ കൈ നിറയെ സമ്മാനങ്ങളുമായാണ് അവരെ യാത്രയയച്ചത്. ഗ്രീൻ വോയ്സ് എടച്ചേരി കൂട്ടായ്മയുടെ നിസ്സീമമായ സഹകരണം യൂത്ത് ലീഗിന് പ്രവർത്തന പാതയിൽ കരുത്തേകി. കഴിഞ്ഞ ദിവസം നടന്ന സമ്മാനപ്പൊതി വിതരണം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ സമീർ ഉദ്ഘാടനം ചെയ്തു.

ദോത്തി വിതരണം സലാല കെ എം സി സി കേന്ദ്ര വൈസ് പ്രസിഡന്റ് മഹമൂദ് കെ. പി ഉൽഘടനം ചെയ്തു.ഹാരിസ് ഈന്തുള്ളതിൽ,ബഷീർ മാസ്റ്റർ ,കുഞ്ഞബ്ദുള്ള മാസ്റ്റർ,സിറാജ് സി,ഷാഫി തറമ്മൽ,സുബൈർ പി കെ,കോവുകൽ മുഹമ്മദ്,മൊയ്‌ദു സി.ച്ച് ,യാകൂബ്,യഹ്‌സാദ്‌ ഷമ്മാസ്,വി.കെ. കെ മുഹമ്മദ്,കെ.പി.കെ മുഹമ്മദ് ,മൂസ്സ കെ ,മജീദ് വി , സകരിയ്യ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90781/hand-full-of-gifts-tears-of-the-afflicted-youth-fellowships)