---
title: "തീപിടിച്ചു; കോട്ടേമ്പ്രത്ത് തേങ്ങ കൂടക്ക് തീപിടിച്ചു"
english_title: "caught fire; A coconut cage caught fire in Kotemprat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90802/caught-fire-a-coconut-cage-caught-fire-in-kotemprat"
published_at: "2023-01-17T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c648abcac18_fire_pic.jpg"
keywords: []
---

# തീപിടിച്ചു; കോട്ടേമ്പ്രത്ത് തേങ്ങ കൂടക്ക് തീപിടിച്ചു

> **Lead Summary:** **നാദാപുരം:** തൂണേരി പഞ്ചായത്തിലെ കോട്ടേമ്പ്രത്ത് എള്ളി പറമ്പത്ത് (ചൈതന്യ) വീട്ടിലെ തേങ്ങാ കൂടക്ക് തീപിടിച്ച് കനത്ത നഷ്ടം. റിട്ട: അധ്യാപകൻ ചന്ദ്രന്റെ വീട്ടിലാണ് ഇന്ന് രാവിലെ 10 മണിയോടെ തീപിടുത്തമുണ്ടായത്. ഡയാന ഗാർമെൻറ്സിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്.

## Article Content

**നാദാപുരം:** തൂണേരി പഞ്ചായത്തിലെ കോട്ടേമ്പ്രത്ത് എള്ളി പറമ്പത്ത് (ചൈതന്യ) വീട്ടിലെ തേങ്ങാ കൂടക്ക് തീപിടിച്ച് കനത്ത നഷ്ടം. റിട്ട: അധ്യാപകൻ ചന്ദ്രന്റെ വീട്ടിലാണ് ഇന്ന് രാവിലെ 10 മണിയോടെ തീപിടുത്തമുണ്ടായത്. ഡയാന ഗാർമെൻറ്സിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്.

ഉണക്കാനിട്ട നിരവധി തേങ്ങകൾ കത്തിച്ചാമ്പലായി. ചേലക്കാട് നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സും, സിവിൽ ഡിഫൻസ് വളണ്ടിയർമാരും, നാട്ടുകാരും ചേർന്ന് ഏറെ പാടുപെട്ടാണ് തീ അണച്ചത്. തീപിടുത്ത കാരണങ്ങൾ അന്വേഷിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90802/caught-fire-a-coconut-cage-caught-fire-in-kotemprat)