---
title: "തേങ്ങാ കൂടക്ക് തീപിടിച്ചു; കത്തി നശിച്ചത് 3500 ഓളം തേങ്ങ"
english_title: "The coconut tree caught fire; Around 3500 coconut trees were destroyed by the fire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90828/the-coconut-tree-caught-fire-around-3500-coconut-trees-were-destroyed-by-the-fire"
published_at: "2023-01-17T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c66208c2d34_fire_pic.jpg"
keywords: []
---

# തേങ്ങാ കൂടക്ക് തീപിടിച്ചു; കത്തി നശിച്ചത് 3500 ഓളം തേങ്ങ

> **Lead Summary:** **ഇരിങ്ങണ്ണൂർ:**കോട്ടേമ്പ്രത്ത് റിട്ടേർഡ് അദ്ധ്യാപകൻ്റെ തേങ്ങാ കൂട കത്തി നശിച്ചു. ചന്ദ്രന്റെ വീടിനോട് ചേർന്ന തേങ്ങാ കൂടക്കാണ് തീപിടിച്ചത്. നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ടി.ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ തീ അണച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:**കോട്ടേമ്പ്രത്ത് റിട്ടേർഡ് അദ്ധ്യാപകൻ്റെ തേങ്ങാ കൂട കത്തി നശിച്ചു. ചന്ദ്രന്റെ വീടിനോട് ചേർന്ന തേങ്ങാ കൂടക്കാണ് തീപിടിച്ചത്. നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ടി.ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ തീ അണച്ചു.

ഏകദേശം 3500 ഓളം തേങ്ങയും കൂടയുടെ മേൽക്കൂരയും പൂർണ്ണമായും കത്തി നശിച്ചു. രക്ഷാപ്രവർത്തനത്തിൽ പ്രവീൺ കുമാർ , വിനോദൻ ,ജൈസൽ, സജീഷ്, ബൈജു , മനോജ് കിഴക്കെക്കര, അഖിൽ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90828/the-coconut-tree-caught-fire-around-3500-coconut-trees-were-destroyed-by-the-fire)