---
title: "യുവാവ് കിണറ്റിൽ വീണു; കല്ലാച്ചിയിൽ പൊലീസിനെ ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു"
english_title: "The young man fell into the well; In Kalachi, a young man ran away from the police and fell into a well"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90987/the-young-man-fell-into-the-well-in-kalachi-a-young-man-ran-away-from-the-police-and-fell-into-a-well"
published_at: "2023-01-18T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c79410a9216_sanghrsham_.jpg"
keywords: []
---

# യുവാവ് കിണറ്റിൽ വീണു; കല്ലാച്ചിയിൽ പൊലീസിനെ ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു

> **Lead Summary:** **നാദാപുരം: **കല്ലാച്ചിയിൽ പൊലീസിനെ ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു. കല്ലാച്ചിയിൽ ക്ഷേത്ര ഉത്സവ സ്ഥലത്ത് ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. സംഘർഷമുണ്ടാക്കിം മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. അക്രമികൾ പൊലീസിന് നേരെയും തിരിഞ്ഞു. പൊലീസ് ജീപ്പ് അക്രമിച്ചു.

## Article Content

**നാദാപുരം: **കല്ലാച്ചിയിൽ പൊലീസിനെ ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു. കല്ലാച്ചിയിൽ ക്ഷേത്ര ഉത്സവ സ്ഥലത്ത് ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. സംഘർഷമുണ്ടാക്കിം മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. അക്രമികൾ പൊലീസിന് നേരെയും തിരിഞ്ഞു. പൊലീസ് ജീപ്പ് അക്രമിച്ചു.

ഷിജിൽ മലയിൽ, മഹേഷ് കണ്ണച്ചാം കണ്ടിയിൽ എന്നിവരാണ് കസ്റ്റഡിയിൽ. ക്രിമിനൽ കേസിൽ പ്രതിയായ കല്ലാച്ചിയിലെ ഒരു മത്സ്യവില്പനക്കാരനാണ് പ്രശ്നത്തിന് തുടക്കമെന്നും ഇയാൾ ഓടി രക്ഷപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി കല്ലാച്ചി വലിയപറമ്പത്ത് മുത്തപ്പൻ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘർഷം. കഞ്ചാവ് ലഹരിയിലെത്തിയ മൂന്ന് പേർ ഉത്സവ കമ്മറ്റിക്കാർക്ക് നേരെ തിരിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

സംഘർഷം പരിഹരിക്കാൻ എത്തിയ പൊലീസുകാർക്ക് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി. പൊലീസ് ജീപ്പിൻ്റെ ഗ്ലാസ് തകർത്തു. അക്രമികളെ വിരട്ടി ഓടിക്കുന്നതിനിടെ ഒരാൾ കിണറ്റിൽ വീണു. ഇയാളെ ഫയർഫോഴ്സ് കരക്കെത്തിച്ചു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90987/the-young-man-fell-into-the-well-in-kalachi-a-young-man-ran-away-from-the-police-and-fell-into-a-well)