---
title: "സ്നേഹഭവനം; മാതൃകയായി എൻ.എസ്.എസ്"
english_title: "house of love NSS as an example"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91020/house-of-love-nss-as-an-example"
published_at: "2023-01-18T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7b12d8ee66_veed_pic.jpg"
keywords: []
---

# സ്നേഹഭവനം; മാതൃകയായി എൻ.എസ്.എസ്

> **Lead Summary:** **വാണിമേൽ: **വിദ്യാർത്ഥികൾക്ക് തണലായി എൻഎസ്എസ്. വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എൻ എസ്.എസ് ക്ലസ്റ്ററുമായി സഹകരിച്ച് വാണിമേൽ പഞ്ചായത്തിൽ വീടൊരുങ്ങുന്നു. പതിനൊന്നാം വാർഡിലെ കരുകുളത്താണ് സ്നേഹഭവനമൊരുക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളായ നിർധന കുടുംബാംഗങ്ങൾക്കാണ് കൗമാര കൂട്ടായ്മ യായ എൻ.എസ്.എസ്. കൂടൊരുക്കുന്നത്.

## Article Content

**വാണിമേൽ: **വിദ്യാർത്ഥികൾക്ക് തണലായി എൻഎസ്എസ്. വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എൻ എസ്.എസ് ക്ലസ്റ്ററുമായി സഹകരിച്ച് വാണിമേൽ പഞ്ചായത്തിൽ വീടൊരുങ്ങുന്നു. പതിനൊന്നാം വാർഡിലെ കരുകുളത്താണ് സ്നേഹഭവനമൊരുക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളായ നിർധന കുടുംബാംഗങ്ങൾക്കാണ് കൗമാര കൂട്ടായ്മ യായ എൻ.എസ്.എസ്. കൂടൊരുക്കുന്നത്.

വീടിൻ്റെ ശിലാസ്ഥാപന കർമ്മം വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചറുടെ അധ്യക്ഷതയിൽ നാദാപുരം എം.എൽ.എ ഇ.കെ വിജയൻ നിർവ്വഹിച്ചു. എൻ.എസ്.എസ് ജില്ലാ കോഓർഡിനേറ്റർ എസ്. ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസി. കെ.പി രാജൻ പദ്ധതി വിശദീകരിച്ചു.

പ്രിൻസിപ്പാൾ കെ.പി. ഗിരീഷൻ, ജനപ്രതിനിധികളായ എ.പി.ഷൈനി, ശിവറാം.എൻ. എസ്.എസ് ക്ലസ്റ്റർ കോഓർഡിനേറ്റർമാരായ അംബുജാക്ഷൻ വി.വി, ബിജീഷ് കെ.കെ. മുൻ പ്രിൻസിപ്പൽ മനോജ് കെ.കെ, സീനിയർ അസിസ്റ്റൻ്റ് മുനീർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷീജേഷ്, സജീവൻ ടി.കെ, കെ.ടി ബാബു, എൻ.പി. വാസു വിദ്യാർത്ഥി പ്രതിനിധികളായ നന്ദന കെ.കെ., പാർവണ, അജയ് ബെനഡിക്റ്റ് സംസാരിച്ചു. സ്വാഗത സംഘം കൺവീനർ പി.ശാരദ സ്വാഗതവും പ്രോഗ്രാം ഓഫീസർ പി.കെ ഇബ്രാഹീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91020/house-of-love-nss-as-an-example)