---
title: "കടവത്തൂരിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ പാമ്പുകടിയേറ്റ്   മരിച്ചു"
english_title: "A housewife died after being bitten by a snake while going to collect firewood in Kadavathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91049/a-housewife-died-after-being-bitten-by-a-snake-while-going-to-collect-firewood-in-kadavathur-newpost"
published_at: "2023-01-18T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7d44087d0b_kadavathur_death.jpg"
keywords: []
---

# കടവത്തൂരിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ പാമ്പുകടിയേറ്റ്   മരിച്ചു

> **Lead Summary:** **കടവത്തൂർ : **മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ വിറക് ശേഖരിക്കാൻ പോയി പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. കടവത്തൂരിലെ കല്ലുവയൽ ചന്ദ്രി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് കടവത്തൂരിലെ വീട്ടിൽ എത്തിച്ച് സംസ്ക്കരിക്കും.

## Article Content

**കടവത്തൂർ : **മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ വിറക് ശേഖരിക്കാൻ പോയി പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. കടവത്തൂരിലെ കല്ലുവയൽ ചന്ദ്രി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് കടവത്തൂരിലെ വീട്ടിൽ എത്തിച്ച് സംസ്ക്കരിക്കും.

22നാണ് ചന്ദ്രിയുടെ ഇളയ മകൾ റിoനയുടെ വിവാഹം. വിവാഹത്തിന് അയൽവാസി വിറക് നൽകിയിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന് സമീപത്ത് കുറച്ചു കാലമായി കൂട്ടിയിട്ട വിറക് എടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ സമീപത്തെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചു.

രാത്രി ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ത ഡോക്ടർമാർ ശ്രമിച്ചെങ്കിലും ചന്ദ്രിയുടെ ജീവൻ രക്ഷിക്കാനായില്ല. രവീന്ദ്രനാണ് ഭർത്താവ്. മക്കൾ: രമിഷ, റിംഷി, റിംന .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91049/a-housewife-died-after-being-bitten-by-a-snake-while-going-to-collect-firewood-in-kadavathur-newpost)