---
title: "'കണ്ണീർക്കണം' കോവിഡിൽ ജീവൻ പൊലിഞ്ഞ കവിയുടെ കവിത നാളെ രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും."
english_title: "Ramesh Chennithala will release the poet's poem 'Kanneerkanam' tomorrow, who lost his life in Covid."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91065/ramesh-chennithala-will-release-the-poets-poem-kanneerkanam-tomorrow-who-lost-his-life-in-covid"
published_at: "2023-01-18T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7ea542ec48_valsaraj_pic.jpg"
keywords: []
---

# 'കണ്ണീർക്കണം' കോവിഡിൽ ജീവൻ പൊലിഞ്ഞ കവിയുടെ കവിത നാളെ രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.

> **Lead Summary:** **നാദാപുരം: ** കോവിഡ് ബാധിച്ചു മരിച്ച കവി ആരെയും കാണിക്കാതെ സൂക്ഷിച്ച കവിതകൾ നാളെ വെളിച്ചം കാണുന്നു. കച്ചേരിയിലെ കുഴുമ്പിൽ സോമനെന്ന ഗ്രാമീണ കവിയാണ് മരണം വരെ ആരെയും കാണിക്കാതെ കവിതകൾ എഴുതി സൂക്ഷിച്ചത്. മരണമടഞ്ഞു ഒരു വർഷത്തിനു ശേഷമാണ് സഹോദരൻ കവിതകൾ കണ്ടെത്തി യത്. ഇവയിൽ നിന്നും തിരഞ്ഞെടുത്ത 65 കവിതകളാണ് 'കണ്ണീർക്കണം' എന്ന പേരിൽ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെടുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരന്തത്തിൽ സോമനുൾപ്പെടെ കുടുംബത്തിലെ മൂന്നു പേരാണ് മരണത്തിന് കീഴടങ്ങിയത്.

## Article Content

**നാദാപുരം: ** കോവിഡ് ബാധിച്ചു മരിച്ച കവി ആരെയും കാണിക്കാതെ സൂക്ഷിച്ച കവിതകൾ നാളെ വെളിച്ചം കാണുന്നു. കച്ചേരിയിലെ കുഴുമ്പിൽ സോമനെന്ന ഗ്രാമീണ കവിയാണ് മരണം വരെ ആരെയും കാണിക്കാതെ കവിതകൾ എഴുതി സൂക്ഷിച്ചത്. മരണമടഞ്ഞു ഒരു വർഷത്തിനു ശേഷമാണ് സഹോദരൻ കവിതകൾ കണ്ടെത്തി യത്. ഇവയിൽ നിന്നും തിരഞ്ഞെടുത്ത 65 കവിതകളാണ് 'കണ്ണീർക്കണം' എന്ന പേരിൽ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെടുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരന്തത്തിൽ സോമനുൾപ്പെടെ കുടുംബത്തിലെ മൂന്നു പേരാണ് മരണത്തിന് കീഴടങ്ങിയത്.

2021 ഓഗസ്റ്റ് 9ന് ആണ് സോമൻറെ അമ്മ കോവിഡ് വന്ന് മരിച്ചത്.പിന്നാലെ 22 ന് സഹോദരൻ സതീഷ് കുമാറിനെയും രണ്ടു ദിവസ ത്തിന് ശേഷം സോമനേയും കോവിഡ് കവർന്നു. മരണ ശേഷമാണ് ആരേയും കാണിക്കാതെ സോമൻ എഴുതി സൂക്ഷിച്ചു വെച്ച കവിതകൾ പ്രവാസിയായ സഹോദരൻ വത്സരാജി ന്റെ ശ്രദ്ധയിൽ പെടുന്നത്. കോണ്ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയായിരുന്ന സോമന്റെ ഒന്നാം ചരമവാർഷികത്തിൽ കച്ചേരിയിൽ നടന്ന അനുസ്മരണത്തിൽ സോമന്റെ കവിത വൽസരാജ് ആലപിക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി കവിതകൾ സഹോദരന്റെതായി ഉണ്ടെന്നും അവ പ്രസിദ്ധീകരിക്കാൻ സുമനസ്സുകളുടെ സഹായം തേടുക യാണെന്നും വൽസരാജ് പറഞ്ഞതോടെ പരിപാടി ഉദ്ഘാടനം ചെയ്ത മുൻ കെ പി സി സി സെക്രട്ടറി അഡ്വ. ഐ മൂസ്സ പ്രകാശനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

പ്രവചന സ്വഭാവ മേറെയുളള കവിതകൾ ആധുനിക കാവ്യ രീതികളോട് കിടപിടി ക്കുന്നതാണെന്ന് കവിതാ സമാഹാരത്തിന്റെ അവതാരികയിൽ പ്രശസ്ത കവി സതീഷ് എടക്കുടി പറയുന്നു. കോഴിക്കോട്ടെ ഹരിതം ബുക്സാണ് പ്രസാധകർ. കച്ചേരി യുവ ചേതന കലാ സാംസ്കാരിക വേദിയാണ് പ്രകാശന ചടങ്ങിന്റെ സംഘാടകർ. വൈകുന്നേരം 4.30ന് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്യും. പ്രമുഖ സാഹിത്യകാരൻ പി കെ പാറക്കടവ് പുസ്തകം ഏറ്റുവാങ്ങും. സാമൂഹ്യ രാഷ്ട്രീയ സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

സോമന്റെ ഭാര്യ സനിലയ്ക്കും, മക്കളായ സാരംഗ് സനി, സംഗീത് സനിക്കും സഹോദരനും സുഹൃത്തുക്കൾക്കും ഇതൊരു സ്വപ്ന സാക്ഷാത്ക്കാരമാണ്.കോവിഡിന് മുമ്പിൽ തോറ്റുപോയെങ്കിലും തൻ്റെ കാവ്യജീവിതത്തെ ഇല്ലാതാക്കൻ ഒരു മഹാമാരിക്കും കഴിയില്ലെന്ന ഓർമ്മപ്പെടുത്തലായി മാറുകയാണ് ആരും അറിയാതെ പോയ സോമൻ്റെ സർഗ്ഗ ജീവിതം.വാർത്താ സമ്മേളനത്തിൽ കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ, പി കെ ദാമു മാസ്റ്റർ, ടി ഇ കുഞ്ഞിരാമൻ, കണ്ടിയിൽ ഗോപാലൻ, അർജുൻ വടക്കയിൽ ശ്യാം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91065/ramesh-chennithala-will-release-the-poets-poem-kanneerkanam-tomorrow-who-lost-his-life-in-covid)