---
title: "സുരീലി ഹിന്ദി; രാഷ്ട്രഭാഷാ പഠനം എളുപ്പമാകും"
english_title: "Learning the national language will be easy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91236/learning-the-national-language-will-be-easy"
published_at: "2023-01-19T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9129f71e05_HINDI.jpg"
keywords: []
---

# സുരീലി ഹിന്ദി; രാഷ്ട്രഭാഷാ പഠനം എളുപ്പമാകും

> **Lead Summary:** **തൂണേരി : **രാഷ്ട്രഭാഷാ പഠനം വിദ്യാർത്ഥികൾക്ക് ഇനി എളുപ്പമാകും. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകർക്കായുള്ള ഏകദിനാ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**തൂണേരി : **രാഷ്ട്രഭാഷാ പഠനം വിദ്യാർത്ഥികൾക്ക് ഇനി എളുപ്പമാകും. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകർക്കായുള്ള ഏകദിനാ ശില്പശാല സംഘടിപ്പിച്ചു.

'സുരീലി ഹിന്ദി' എന്ന ശീർഷകത്തിൽ തൂണേരി ബി ആർ സി ഹാളിൽ വെച്ചായിരുന്നു പരിപാടി. തൂണേരി ബിആർസി പരിധിയിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.

വളയം ഗവ: ഹയർസെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകനായ സുരേന്ദ്രൻ മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനിയ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ മാസ്റ്റർ പ്രദീപൻ മാസ്റ്റർ സുമയ്യ ടീച്ചർ സംസാരിച്ചു. തൂണേരി ബിപിസി ചുമതലയുള്ള നാസർ ആലയ്ക്കൽ സ്വാഗതവും ശ്രീലാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91236/learning-the-national-language-will-be-easy)