---
title: "ലീഗ് സൗധം ഉദ്‌ഘാടനവും റാലിയും നാളെ "
english_title: "League building inauguration and rally tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91265/league-building-inauguration-and-rally-tomorrow"
published_at: "2023-01-19T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c92a42d1892_muslim_league.jpg"
keywords: []
---

# ലീഗ് സൗധം ഉദ്‌ഘാടനവും റാലിയും നാളെ 

> **Lead Summary:** **നാദാപുരം : **നാദാപുരം പഞ്ചായത്ത് ഏഴാം വാർഡ് ചിയ്യൂർ ചെറുപീടികക്കണ്ടിയിൽ നിർമാണം പൂർത്തീകരിച്ച ലീഗ് സൗധത്തിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുൻ മന്ത്രി പി കെ കെ ബാവ സാഹിബ് നിർവഹിക്കും.

## Article Content

**നാദാപുരം : **നാദാപുരം പഞ്ചായത്ത് ഏഴാം വാർഡ് ചിയ്യൂർ ചെറുപീടികക്കണ്ടിയിൽ നിർമാണം പൂർത്തീകരിച്ച ലീഗ് സൗധത്തിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുൻ മന്ത്രി പി കെ കെ ബാവ സാഹിബ് നിർവഹിക്കും.

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും. ശേഷം പട്ടുറുമാൽ ഫെയിമുകളായ ഷമീർ ചാവക്കാട്, ശഹജ, ഫൈസൽ നാദാപുരം, അഫ്സൽ ഷാ എന്നിവർ നയിക്കുന്ന ഇശൽ വിരുന്ന് അരങ്ങേറും.

നാദാപുരം നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിളംബര റാലി വൈകുന്നേരം 4 മണിക്ക് തെരുവമ്പറമ്പിൽ നിന്ന് ആരംഭിച്ച് ചിയ്യൂരിൽ സമാപിക്കും.

ബാന്റ് വാദ്യം, മുസാഫിർ കളരി സംഘം, ഷൊർണ്ണൂർ ദഫ്മുട്ട് തുടങ്ങിയ കലാ രൂപങ്ങൾ റാലിക്ക് കൊഴുപ്പേകും. റാലിയിൽ പങ്കെടുക്കുന്ന പ്രവർത്തകർ തെരുവമ്പറമ്പ് മദ്രസക്ക് സമീപം നാദാപുരം ഗവ. കോളേജ് റോഡിൽ എത്തിച്ചേരണമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ഇ ഹാരിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91265/league-building-inauguration-and-rally-tomorrow)