---
title: "ചേർത്തുപിടിക്കാം; നാദാപുരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്രാമസഭ സംഘടിപ്പിച്ചു"
english_title: "A gram sabha was organized for the differently abled in Nadapuram gram panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91282/a-gram-sabha-was-organized-for-the-differently-abled-in-nadapuram-gram-panchayat"
published_at: "2023-01-19T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9447030b0d_gramasabha.jpg"
keywords: []
---

# ചേർത്തുപിടിക്കാം; നാദാപുരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്രാമസഭ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :** നാദാപുരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ 2023- 24 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഹാളിൽ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം :** നാദാപുരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ 2023- 24 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഹാളിൽ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചത്.

ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം, ലൈസൻസ് ഇല്ലാത്തവർക്ക് പ്രത്യേക ലൈസൻസ് മേള, തൊഴിൽ പരിശീലനം, വൈദഗ്ധ്യ പരിശീലനം, ക്ലോക്ലീയർ ഇംബ്ലാന്റേഷൻ എന്നീ പദ്ധതികൾ നടപ്പിലാക്കണമെന്ന് ഗ്രാമ സഭ ആവിശ്യപ്പെട്ടു.

കൂടുതൽ തുക വകയിരുത്തി ഭിന്നശേഷി കലോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം നടത്തണമെന്നും ഗ്രാമസഭയിൽ കൂടി ഉരിത്തിരിഞ്ഞു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ മുഖവുര ഭാഷണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി സുബൈർ, ജനീദ ഫിർദൗസ് ,മെമ്പർ പി.പി ബാലകൃഷ്ണൻ ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.ശാലിനി സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ് വിതരണത്തിനായി 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി കലോത്സവത്തിനായി 60,000 രൂപയും ചെലവഴിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91282/a-gram-sabha-was-organized-for-the-differently-abled-in-nadapuram-gram-panchayat)