---
title: "അഞ്ചാം പനി; നാദാപുരത്ത് പുതുതായി 6 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു"
english_title: "6 new cases were reported in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91284/6-new-cases-were-reported-in-nadapuram"
published_at: "2023-01-19T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c946c6c1557_fever.jpg"
keywords: []
---

# അഞ്ചാം പനി; നാദാപുരത്ത് പുതുതായി 6 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് ഭീതിയൊഴിയാതെ അഞ്ചാം പനി. പുതുതായി 6 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 32 ആയി. ഏഴാം വാർഡിൽ 3, ആറാം വാർഡിൽ 2, പതിമൂന്നാം വാർഡിൽ 1 എന്നിങ്ങനെയാണ് അഞ്ചാംപനി കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്.

## Article Content

**നാദാപുരം: **നാദാപുരത്ത് ഭീതിയൊഴിയാതെ അഞ്ചാം പനി. പുതുതായി 6 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 32 ആയി. ഏഴാം വാർഡിൽ 3, ആറാം വാർഡിൽ 2, പതിമൂന്നാം വാർഡിൽ 1 എന്നിങ്ങനെയാണ് അഞ്ചാംപനി കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഏഴാം വാർഡിൽ ആകെ 10 കേസുകളും 6ാം വാർഡിൽ 9 കേസുകളും നിലവിലുണ്ട്. നാളെ രാവിലെ 9 മണിക്ക് ഏറ്റവും കൂടുതൽ രോഗികളുള്ള ഏഴാം വാർഡിലെ ചിയ്യൂരിൽ ഗൃഹ വലയം സൃഷ്ടിക്കുന്നതാണ്.

ആരോഗ്യ പ്രവർത്തകർ ഫീൽഡിൽ ഇറങ്ങി വാക്സിൻ എടുക്കാത്ത വീടുകളിൽ കയറി ബോധവൽക്കരണം നടത്തും.

കൂടെ സ്പോട്ട് വാക്സിൻ നൽകുകയും ചെയ്യുന്നതാണ് .ഇന്ന് 640 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണം നടത്തി. 650 വീടുകളിൽ നോട്ടീസ് നൽകി.74 വിവിധ അയൽക്കൂട്ടങ്ങളിൽ ബോധവൽക്കരണവും നടത്തി. 710 അയൽക്കൂട്ട അംഗങ്ങൾ ബോധവൽക്കരണത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91284/6-new-cases-were-reported-in-nadapuram)