---
title: "ജീവിത യാഥാർത്ഥ്യങ്ങൾ; എഴുത്തുകാർ സംസാരിക്കുന്നത് സ്വന്തം ജീവിതം- ചെന്നിത്തല "
english_title: "Realities of Life; Writers talk about their own lives - Chennithala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91332/realities-of-life-writers-talk-about-their-own-lives-chennithala"
published_at: "2023-01-19T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9723eb5507_ramesh.jpg"
keywords: []
---

# ജീവിത യാഥാർത്ഥ്യങ്ങൾ; എഴുത്തുകാർ സംസാരിക്കുന്നത് സ്വന്തം ജീവിതം- ചെന്നിത്തല 

> **Lead Summary:** **എടച്ചേരി : **എഴുത്തുകാരുടെ ജീവിതയാഥാർത്ഥ്യങ്ങളാണ് കവിതകളിൽ പ്രതിഫലിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

## Article Content

**എടച്ചേരി : **എഴുത്തുകാരുടെ ജീവിതയാഥാർത്ഥ്യങ്ങളാണ് കവിതകളിൽ പ്രതിഫലിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോവിഡ് പിടിപെട്ട് മരണപ്പെട്ട കച്ചേരി സ്വദേശി കുയിമ്പിൽ സോമന്റെ 'കണ്ണീർക്കണം' എന്ന കവിത സമാഹാരത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ബാധിച്ച് അമ്മയും സഹോദരനും മരണപ്പെട്ടതിന് പിന്നാലെയാണ് സോമന്റെ വേർപാട്. സോമന്റെ കവിതയിലെ ആശയങ്ങൾ തിക്തമായ തൻ്റെ ജീവിത യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് നേതാവ് ഐ മൂസ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ പി കെ പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. സതീശൻ എടക്കുടി പുസ്തക പരിചയം നടത്തി.

ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺകുമാർ, എൻ. സുബ്രഹ്മണ്യൻ, എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ, സി വി കുഞ്ഞികൃഷ്ണൻ, മോഹനൻ പാറക്കടവ്, അഡ്വ: വി. സജീവൻ, വി കുഞ്ഞിക്കണ്ണൻ, കെ വി ദാമോദരൻ, ശ്രീനി എടച്ചേരി, ഡോ: എം കെ മുനീർ എടച്ചേരി, പി പി വാസു, ടി കെ മോട്ടി, എം.കെ പ്രേംദാസ്, കെ രമേശൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91332/realities-of-life-writers-talk-about-their-own-lives-chennithala)