---
title: "ചേലക്കാട് കാണാതായ പെൺകുട്ടി അർദ്ധരാത്രി റോഡരികിൽ; ഇന്ന് കോടതിയിൽ ഹാജറാക്കും"
english_title: "Chelakkad missing girl on roadside at midnight; He will be produced in court today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9142/chelakkad-missing-girl-on-roadside-at-midnight-he-will-be-produced-in-court-today"
published_at: "2021-11-06T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185e79f05eb1_kutty.jpg"
keywords: []
---

# ചേലക്കാട് കാണാതായ പെൺകുട്ടി അർദ്ധരാത്രി റോഡരികിൽ; ഇന്ന് കോടതിയിൽ ഹാജറാക്കും

> **Lead Summary:** **നാദാപുരം**: ഇന്നലെ ചേലക്കാട് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

## Article Content

**നാദാപുരം**: ഇന്നലെ ചേലക്കാട് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ഇന്ന് രാവിലെ 11 മണിയോടെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ടിന് മുമ്പാകെ ഹാജറാക്കും. ചേലക്കാട് സ്വദേശിനിയായ വട്ടോളി ഹൈസ്കൂൾ വിദ്യാർത്ഥിനിയെയാണ് ഇന്നലെ വൈകീട്ട് മൂന്നര മുതൽ കാണാതായത്.

മൊബൈൽ ഫോൺ രക്ഷിതാക്കൾ വാങ്ങിവെച്ച ദേഷ്യത്തിന് വീട് വിട്ടിറങ്ങുകയായിരുന്നു പറയുന്നത്. ഇന്നലെ രക്ഷിതാക്കൾ നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.

അദ്ധരാത്രി കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ മൊകേരിയിൽ കറുത്ത പർദ്ദയും ഹിജാബും ധരിച്ച പെൺകുട്ടി നടന്ന് പോകുന്നത് കണ്ട ഒരു വാഹന ഡ്രൈവർ കുട്ടിയോട് കാര്യം തിരക്കുകയായിരുന്നു.

പിന്നീട് രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. പൊലീസും സ്ഥലത്തെത്തി. കേസ് രജിസ്റ്റർ ചെയ്തതിനാൽ ഇന്ന് രാവിലെ കോടതി മുമ്പാകെ ഹാജരാക്കി കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9142/chelakkad-missing-girl-on-roadside-at-midnight-he-will-be-produced-in-court-today)