---
title: "ഗൃഹവലയം; ചിയ്യൂരിൽ പ്രതിരോധ വലയം തീർത്തു "
english_title: "home environment; Defensive encirclement completed at Chiyyur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91470/home-environment-defensive-encirclement-completed-at-chiyyur"
published_at: "2023-01-20T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63caa0b17b347_Untitled-1.jpg"
keywords: []
---

# ഗൃഹവലയം; ചിയ്യൂരിൽ പ്രതിരോധ വലയം തീർത്തു 

> **Lead Summary:** **നാദാപുരം : **പിഞ്ചുകുട്ടികളെ കണ്ണിമ ചിമ്മാതെ ഞങ്ങൾ സംരക്ഷിക്കും. പിഞ്ചുകുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്, രാജ്യത്തിന്റെ പ്രതീക്ഷയാണ്. പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ. എന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദിന്റെ ആത്മാർത്ഥമായുള്ള പ്രതിജ്ഞയിൽ നാദാപുരം ചിയ്യൂരിൽ പ്രതിരോധ വലയം തീർത്തു.

## Article Content

**നാദാപുരം : **പിഞ്ചുകുട്ടികളെ കണ്ണിമ ചിമ്മാതെ ഞങ്ങൾ സംരക്ഷിക്കും. പിഞ്ചുകുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്, രാജ്യത്തിന്റെ പ്രതീക്ഷയാണ്. പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ. എന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദിന്റെ ആത്മാർത്ഥമായുള്ള പ്രതിജ്ഞയിൽ നാദാപുരം ചിയ്യൂരിൽ പ്രതിരോധ വലയം തീർത്തു.

അഞ്ചാം പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ഏഴാം വാർഡിലെ ചിയ്യൂരിൽ ജനപ്രതിനിധികൾ ,ആരോഗ്യവകുപ്പ് ജീവനക്കാർ ,ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ എന്നിവരാണ് ഗൃഹ വലയം തീർത്തത്.

വാക്സിൻ തീരെ എടുക്കാത്ത വീടുകൾക്ക് സമീപമാണ് ഗൃഹ വലയം തീർത്തത് .ലോകത്ത് വസൂരി, പോളിയോ എന്നിവയുടെ നിർമ്മാജനത്തിനുശേഷം 1960 ൽ ആരംഭിച്ചതാണ് അഞ്ചാം പനിക്കെതിരെയുള്ള വാക്സിൻ. അഞ്ചാം പനി കെതിരെയുള്ള എം ആർ വാക്സിൻ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ 95% കുട്ടികൾക്ക് നല്കിയിട്ടുള്ളതാണ്.

ഇത് യാതൊരു പാർശ്വഫലവും കുട്ടികൾക്ക് ഉണ്ടാക്കുന്നിലെന്നും വാക്സിനിന്റെ സുരക്ഷിതത്വം പൂർണ്ണമായും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഗൃഹ വലയത്തിൽ പങ്കെടുത്തവർ വാക്സിൻ എടുക്കാത്ത വീട്ടുകാരോട്‌ ഉച്ചത്തിൽ പറഞ്ഞു ബോധവൽക്കരിച്ചു .

തുടർന്ന് ഏഴാം വാർഡിലെ മുഴുവൻ വാക്സിൻ എടുക്കാത്ത വീടുകളിലും ആരോഗ്യ പ്രവർത്തകർ തുടർ സന്ദർശനം നടത്തി. ഗൃഹ വലയത്തിൽ പങ്കെടുത്തവർ അഞ്ചാംപനി പ്രതിരോധ പ്രവർത്തനത്തിൽ മുന്നണി പോരാളികളായി.

പഞ്ചായത്ത് ,ആരോഗ്യവകുപ്പ് എന്നിവരുടെ കൂടെ ഉണ്ടാകും എന്ന് പ്രതിജ്ഞ എടുത്തു .ഗൃഹവലയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ ജമീല അഞ്ചാം പനിയുടെ ഗുരുതരാവസ്ഥയെ കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ വെച്ച് സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ,ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ കല്ലേരി ,കെ സതീഷ് ബാബു മെമ്പർമാരായ റീന കിണമ്പ്രമൽ ,ആയിഷ ഗഫൂർ, സുനിത എടവത്ത്കണ്ടി സംസാരിച്ചു, വിദേശത്തുള്ള രക്ഷിതാക്കൾക്ക് ഓൺ ലൈൻ ബോധവൽക്കരണം തുടർ ദിവസങ്ങളിൽ നൽകുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91470/home-environment-defensive-encirclement-completed-at-chiyyur)