---
title: "സ്വകാര്യ ഹോസ്പിറ്റലിനെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കുക -യൂത്ത് കോൺഗ്രസ്‌ "
english_title: "End action to help private hospital - Youth Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91472/end-action-to-help-private-hospital-youth-congress"
published_at: "2023-01-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63caa3c233b5c_disha.jpg"
keywords: []
---

# സ്വകാര്യ ഹോസ്പിറ്റലിനെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കുക -യൂത്ത് കോൺഗ്രസ്‌ 

> **Lead Summary:** > **നാദാപുരം : **നാദാപുരം താലൂക്ക് ഹോസ്പിറ്റൽ സ്വകാര്യ ഹോസ്പിറ്റലിനെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി യുടെ "ദിശ 2023" ക്യാമ്പ് എക്സിക്യൂട്ടീവ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഉത്ഘാടനം ചെയ്തു.

## Article Content

> **നാദാപുരം : **നാദാപുരം താലൂക്ക് ഹോസ്പിറ്റൽ സ്വകാര്യ ഹോസ്പിറ്റലിനെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി യുടെ "ദിശ 2023" ക്യാമ്പ് എക്സിക്യൂട്ടീവ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഉത്ഘാടനം ചെയ്തു.

നാദാപുരം ഗവൺമെൻറ് തലൂക്ക് ഹോസ്പിറ്റലിൽ വേണ്ടത്ര ഡോക്ടർമാരെ നിയമിക്കണം എന്നും എക്സറേ സമയം വെട്ടികുറക്കുന്ന നടപടി അവസാനിപ്പിച്ചും ,നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥയാണ് നാദാപുരം ഗവൺമെൻറ് ഹോസ്പിറ്റലിൽ നിലവിലെ പ്രതിസന്ധിക്ക് കാരണം,സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റിനെ സഹായിക്കുന്ന തരത്തിലാണ് നാദാപുരം ഗവൺമെൻറ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വിഷയത്തിൽ തുണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും സമീപനം എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി മാരായ, എം ധനീഷ് ലാൽ, പി കെ രാകേഷ്, വി പി ദുൽകിഫിൽ, ജില്ല പ്രസിഡന്റ് ആർ ഷഹീൻ, സി വി കുഞ്ഞികൃഷ്‌ണൻ,വിഎം ചന്ദ്രൻ ,നിജേഷ് അരവിന്ദ്,അഡ്വ :എ സജീവൻ, മോഹനൻ പാറക്കടവ്, ഫസൽ മാട്ടാൻ, ജയേഷ് വാണിമേൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91472/end-action-to-help-private-hospital-youth-congress)