---
title: "കിണർ റീച്ചാർജിങ്‌; നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതികളുടെ ആക്‌ഷൻ പ്ലാൻ തയ്യാറായി "
english_title: "The action plan of the employment guarantee schemes in Nadapuram has been prepared"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9148/the-action-plan-of-the-employment-guarantee-schemes-in-nadapuram-has-been-prepared"
published_at: "2021-11-06T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185f3167bf7c_gramasabha.jpg"
keywords: []
---

# കിണർ റീച്ചാർജിങ്‌; നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതികളുടെ ആക്‌ഷൻ പ്ലാൻ തയ്യാറായി 

> **Lead Summary:** **നാദാപുരം : **പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, റിങ്‌ കമ്പോസ്റ്റ്‌, കിണർ റീച്ചാർജിങ്‌ തുടങ്ങിയ പദ്ധതികൾക്ക് മുൻതൂക്കം നൽകും. ഗ്രാമപ്പഞ്ചായത്തിൽ 2021-22 വർഷത്തെ തൊഴിലുറപ്പ് പദ്ധതികളുടെ ആക്‌ഷൻ പ്ലാൻ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ശില്പശാല നടത്തി.

## Article Content

**നാദാപുരം : **പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, റിങ്‌ കമ്പോസ്റ്റ്‌, കിണർ റീച്ചാർജിങ്‌ തുടങ്ങിയ പദ്ധതികൾക്ക് മുൻതൂക്കം നൽകും. ഗ്രാമപ്പഞ്ചായത്തിൽ 2021-22 വർഷത്തെ തൊഴിലുറപ്പ് പദ്ധതികളുടെ ആക്‌ഷൻ പ്ലാൻ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ശില്പശാല നടത്തി.

എട്ടുമുതൽ നടക്കുന്ന ഗ്രാമസഭകളിൽ പദ്ധതികളുടെ രൂപരേഖ തയ്യറാക്കാനുള്ള പരിശീലനവും ശില്പശാലയിൽ നടന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റീന കിണാമ്പറേമ്മൽ അധ്യക്ഷയായി.

അഖില മര്യാട്ട്, സി.കെ. നാസർ, എം.സി. സുബൈർ, പി.പി. ബാലകൃഷ്ണൻ, സി.പി. സലാം, സ്വപ്ന, സുജിത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനിയർ എ.എസ്‌. അശ്വിൻ, കെ. ശ്രീജേഷ്, കെ. പ്രേമാനന്ദൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9148/the-action-plan-of-the-employment-guarantee-schemes-in-nadapuram-has-been-prepared)