---
title: "ആശ്വസിക്കാം; അഞ്ചാംപനിയിൽ ഒരു കേസു മാത്രം"
english_title: "Be comforted; Only one case of measles"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91481/be-comforted-only-one-case-of-measles"
published_at: "2023-01-20T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63caac644fbd9_fever.jpg"
keywords: []
---

# ആശ്വസിക്കാം; അഞ്ചാംപനിയിൽ ഒരു കേസു മാത്രം

> **Lead Summary:** **നാദാപുരം : **'ഗൃഹ വലയം' ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി നാദാപുരം ഗ്രാമപഞ്ചായത്ത്.

## Article Content

**നാദാപുരം : **'ഗൃഹ വലയം' ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി നാദാപുരം ഗ്രാമപഞ്ചായത്ത്.

എംആർ വാക്സിൻ എടുക്കാത്ത പിഞ്ചുകുട്ടികൾക്ക് എത്രയും പെട്ടെന്ന് വാക്സിൻ എടുക്കുന്നതിനുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവർത്തനവുമായാണ് ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുന്നത്.

വമ്പിച്ച ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഏതാണ്ട് വലം കണ്ട് തുടങ്ങിയെന്നാണ് സൂചന. ഭാഗ്യവശാൽ ഇന്ന് നാദാപുരം പഞ്ചായത്തിൽ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ഏഴാം വാർഡായ ചിയ്യൂരിലാണ് കേസ്. ഏറ്റവും കൂടുതൽ അഞ്ചാം പനി റിപ്പോർട്ട് ചെയ്ത വാർഡ് കൂടിയാണ് ചിയ്യൂര്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91481/be-comforted-only-one-case-of-measles)