---
title: "മനസ്സ് നന്നാവണം; പുഴയിലും പൊതു റോഡിലും വീട്ടിലെ മാലിന്യങ്ങൾ തള്ളുന്നു "
english_title: "The mind must be good; Dumping household waste into rivers and public roads"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9149/the-mind-must-be-good-dumping-household-waste-into-rivers-and-public-roads"
published_at: "2021-11-06T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185f676d35fe_waste.jpg"
keywords: []
---

# മനസ്സ് നന്നാവണം; പുഴയിലും പൊതു റോഡിലും വീട്ടിലെ മാലിന്യങ്ങൾ തള്ളുന്നു 

> **Lead Summary:** **വാണിമേൽ: ** മനുഷ്യ മനസ്സുകൾ ഇടുങ്ങിയതാവുമ്പോൾ പൊതു വിടങ്ങളിൽ മാലിന്യം നിറയുന്നു. പുഴയിലും പൊതു റോഡിലും വീട്ടിലെ മാലിന്യങ്ങൾ തള്ളുന്നത് പതിവായി. കല്ലാച്ചി വാണിമേൽ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞു. നിരത്തുമ്മൽ പീടിക ട്രാൻസ്ഫോർമറിന് എതിർവശമുള്ള റോഡിലാണ് മാലിന്യം വലിച്ചെറിഞ്ഞത്.

## Article Content

**വാണിമേൽ: ** മനുഷ്യ മനസ്സുകൾ ഇടുങ്ങിയതാവുമ്പോൾ പൊതു വിടങ്ങളിൽ മാലിന്യം നിറയുന്നു. പുഴയിലും പൊതു റോഡിലും വീട്ടിലെ മാലിന്യങ്ങൾ തള്ളുന്നത് പതിവായി. കല്ലാച്ചി വാണിമേൽ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞു. നിരത്തുമ്മൽ പീടിക ട്രാൻസ്ഫോർമറിന് എതിർവശമുള്ള റോഡിലാണ് മാലിന്യം വലിച്ചെറിഞ്ഞത്.

രാത്രിസമയത്ത് വാഹനങ്ങളിലാണ് സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്. വാണിമേൽ പുഴ, കേളോത്ത് പുഴയോരം, കണ്ണോത്ത് പുഴയോരം എന്നിവിടങ്ങളിൽ നേരത്തെ വൻതോതിൽ മാലിന്യം തള്ളിയിട്ടുണ്ട്. ഇവ നീക്കാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9149/the-mind-must-be-good-dumping-household-waste-into-rivers-and-public-roads)