---
title: "അഞ്ചാം പനി: തുണേരി ബ്ലോക്കിൽ അവലോകനയോഗം നടത്തി"
english_title: "Fifth fever: Review meeting held at Thuneri block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91491/fifth-fever-review-meeting-held-at-thuneri-block"
published_at: "2023-01-20T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cab8e917855_fifth_fvr.jpg"
keywords: []
---

# അഞ്ചാം പനി: തുണേരി ബ്ലോക്കിൽ അവലോകനയോഗം നടത്തി

> **Lead Summary:** **തുണേരി: **ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചാം പനി- മീസിൽസ് അവലോകനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. പി. വനജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിന്ദു പുതിയോട്ടിൽ സ്വാഗതം പറഞ്ഞു.

## Article Content

**തുണേരി: **ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചാം പനി- മീസിൽസ് അവലോകനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. പി. വനജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിന്ദു പുതിയോട്ടിൽ സ്വാഗതം പറഞ്ഞു.

വളയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. പ്രദീഷ്, എടച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മിനി ടീച്ചർ, നാദാപുരം ഗവ. ആശുപത്രി സുപ്രണ്ട് ഡോ. ജമീല, ചെക്യാട് മെഡിക്കൽ ഓഫീസർ ഡോ. അനിൽ കുമാർ, വാണിമേൽ മെഡിക്കൽ ഓഫീസർ ഡോ. ജെബി മോൻ, ഹെൽത്ത് സൂപ്പർവൈസർ വി. പി. സജീവൻ, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയരാജ് എന്നിവർ സംസാരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്തിൽ 7പഞ്ചായത്തുകളിലായി 65മീസിൽസ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമായി നടത്താൻ പഞ്ചായത്ത്‌ തലത്തിൽ യോഗങ്ങൾ ചേരാൻ തീരുമാനിച്ചു.

ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സ്കൂൾ -മദ്രസ അധ്യാപകർ, മറ്റു പൊതു പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്. സബ് ജില്ലാ തലത്തിൽ പ്രധാന അധ്യാപകരുടെ യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ വിശദീകരിക്കാൻ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപെടുത്തി.

യോഗത്തിൽ വിദഗ്ദർ പങ്കെടുക്കുന്നതാണ്. ഐ. എം. എ സഹകരണത്തോടെ നാദാപുരം ഏരിയയിലെ ശിശു രോഗവിദഗ്ധരുടെ വീഡിയോ സന്ദേശം തയ്യാറാക്കി നവ മാധ്യമങ്ങളിൽ പ്രചരണം നടത്താൻ തീരുമാനിച്ചു. പ്രതിരോധ കുത്തിവയ്പ് കവറേജ് വർധിപ്പിക്കാൻ കൂട്ടായ പരിശ്രമങ്ങൾ തുടരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91491/fifth-fever-review-meeting-held-at-thuneri-block)