---
title: "ഉത്സവം തുടങ്ങി;  വളയത്ത് ഇനി മഹോത്സവ നാളുകള്‍"
english_title: "The festival began; Mahotsava days are now valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91627/the-festival-began--mahotsava-days-on-valayam"
published_at: "2023-01-21T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbcbd2181b1_festkivel_pic.jpg"
keywords: []
---

# ഉത്സവം തുടങ്ങി;  വളയത്ത് ഇനി മഹോത്സവ നാളുകള്‍

> **Lead Summary:** **നാദാപുരം: **അതിപുരാതനമായ വളയം കിഴക്കേ പിള്ളാട്ട്കാവ് ഭദ്രകാളി ക്ഷേത്രോത്സവത്തിന് തുടക്കം. തിറ മഹോത്സവത്തിനാണ് ഇന്ന് രാവിലെ മുതൽ ക്ഷേത്രം വേദിയായത്.ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.

## Article Content

**നാദാപുരം: **അതിപുരാതനമായ വളയം കിഴക്കേ പിള്ളാട്ട്കാവ് ഭദ്രകാളി ക്ഷേത്രോത്സവത്തിന് തുടക്കം. തിറ മഹോത്സവത്തിനാണ് ഇന്ന് രാവിലെ മുതൽ ക്ഷേത്രം വേദിയായത്.ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.

ഇന്ന് വിവിധ പൂജകൾക്ക് പുറമേ ലളിത സഹസ്രനാമാർച്ചന, സർപ്പബലി, നൃത്ത നൃത്ത്യങ്ങൾ, സംഗീത നിശ എന്നിവയാണ് നടക്കുന്നത്. നാളെ കാലത്ത് വിവിധ പൂജകൾ, ഗണപതിഹോമം, പൊങ്കാല സമർപ്പണം, കാവിൽ കഴകം തുറക്കൽ, അന്നദാനം, ദീപാരാധന, ഇളനീർ വരവ്, വിവിധ വെള്ളാട്ടുകൾ, വിവിധ കരിമരുന്ന് പ്രയോഗം എന്നിവയാണ് നടക്കുന്നത്.

തിങ്കളാഴ്ച വിവിധ പൂജകൾ, ഗുളികൻ, ഭഗവതിറ എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്ര ഭാരവാഹികളായ ടിം.ഇ. നന്ദകുമാർ, സുമിത്ത് വളയം, വി.കെ മനോജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91627/the-festival-began--mahotsava-days-on-valayam)