---
title: "വികസന വഴിയിൽ; കുറ്റിക്കടവ്-കോടിയൂറ റോഡ് യാഥാർത്ഥ്യമായി"
english_title: "On the way to development; Kuttikadav-Kotiyura road has become a reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91634/on-the-way-to-development-kuttikadav-kotiyura-road-has-become-a-reality"
published_at: "2023-01-21T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbd2c58f0cd_road_1.jpg"
keywords: []
---

# വികസന വഴിയിൽ; കുറ്റിക്കടവ്-കോടിയൂറ റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **വാണിമേൽ: **വികസന വഴിയിൽ മലയോര ഗ്രാമമായ വാണിമേലും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണം 2022-23 പദ്ധതി പ്രകാരം നിർമ്മിച്ച കുറ്റിക്കടവ്- കോടിയുറ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വർണ്ണാഭമായ ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജയാണ് റോഡ് തുറന്നു കൊടുത്തത്.

## Article Content

**വാണിമേൽ: **വികസന വഴിയിൽ മലയോര ഗ്രാമമായ വാണിമേലും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണം 2022-23 പദ്ധതി പ്രകാരം നിർമ്മിച്ച കുറ്റിക്കടവ്- കോടിയുറ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വർണ്ണാഭമായ ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജയാണ് റോഡ് തുറന്നു കൊടുത്തത്.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ മെമ്പർമാരായ ടി കെ അരവിന്ദാക്ഷൻ, കെ കെ ഇന്ദിര, സുഹറ തട്ടാന്റെവിടെ, കുഞ്ഞമ്മദ് ചേലക്കാടൻ, കണ്ടിയിൽ ഫാത്തിമ, എം.കെ മജീദ്, ജലീൽ ചാലക്കണ്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91634/on-the-way-to-development-kuttikadav-kotiyura-road-has-become-a-reality)