---
title: "സുരക്ഷാ സാക്ഷരത; കല്ലാച്ചിയിലെ ബോധവത്ക്കരണ ക്ലാസ് വ്യത്യസ്തമായി"
english_title: "security literacy; The awareness class in Kalachi was different"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91639/security-literacy-the-awareness-class-in-kalachi-was-different"
published_at: "2023-01-21T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbe283449d1_safty_1.jpg"
keywords: []
---

# സുരക്ഷാ സാക്ഷരത; കല്ലാച്ചിയിലെ ബോധവത്ക്കരണ ക്ലാസ് വ്യത്യസ്തമായി

> **Lead Summary:** **കല്ലാച്ചി: **കല്ലാച്ചിയിലെ വ്യാപാരികൾക്കായി സുരക്ഷാ സാക്ഷരതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദിവസങ്ങൾക്കു മുമ്പ് നാദാപുരം കക്കംവള്ളിയിൽ ഉണ്ടായ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ ഉന്നതതല യോഗ ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയനിന്റെ ഭാഗമായി കല്ലാച്ചിയിലെ വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തിയത്.

## Article Content

**കല്ലാച്ചി: **കല്ലാച്ചിയിലെ വ്യാപാരികൾക്കായി സുരക്ഷാ സാക്ഷരതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദിവസങ്ങൾക്കു മുമ്പ് നാദാപുരം കക്കംവള്ളിയിൽ ഉണ്ടായ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ ഉന്നതതല യോഗ ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയനിന്റെ ഭാഗമായി കല്ലാച്ചിയിലെ വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തിയത്.

പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നീ വകുപ്പുകൾ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. സ്വയം സുരക്ഷയും കെട്ടിടങ്ങളുടെ സുരക്ഷയും,ദുരന്തങ്ങൾ ഉണ്ടായാൽ ലഘൂകരണം സാധ്യമാക്കുന്ന എമർജൻസി റെസ്പോൺസ് ടീം, പാഴ് വസ്തുക്കളുടെ സംസ്കരണം, കെട്ടിടങ്ങളുടെയും വ്യക്തികളുടെയും സർക്കാർ ഇൻഷുറൻസ് സുരക്ഷ, പൊതുജനങ്ങളുടെ സുരക്ഷ എന്നീ വിഷയങ്ങളിൽ വിവിധ ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു. ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. നാദാപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജിത്ത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ , ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ്, ഫയർ സേഫ്റ്റി ഓഫീസർ സതീഷ് മൊകേരി ,കെഎസ്ഇബി സബ് എഞ്ചിനീയർ കെ വി ശ്രീലാൽ, എം സി ദിനേശൻ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു യോഗം ചേർന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91639/security-literacy-the-awareness-class-in-kalachi-was-different)