---
title: "പരിശീലനം തുടങ്ങി; പൈനിയറിങ് പരിശീലനം മുതുവടത്തൂരിൽ"
english_title: "Training started; Pioneering training at Muthuvadthur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91665/training-started-pioneering-training-at-muthuvadthur"
published_at: "2023-01-21T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc021b27193_scout_pic.jpg"
keywords: []
---

# പരിശീലനം തുടങ്ങി; പൈനിയറിങ് പരിശീലനം മുതുവടത്തൂരിൽ

> **Lead Summary:** **എടച്ചേരി: **ചോമ്പാല ഉപജില്ല സ്കൗട്ട് ആൻഡ് ഗൈഡ് പെട്രോൾ പൈനിയറിങ് പരിശീലനത്തിന് തുടക്കമായി. എടച്ചേരി മുതുവടുത്തൂർ മാപ്പിള യുപി സ്കൂളിലാണ് പരിശീലനം.

## Article Content

**എടച്ചേരി: **ചോമ്പാല ഉപജില്ല സ്കൗട്ട് ആൻഡ് ഗൈഡ് പെട്രോൾ പൈനിയറിങ് പരിശീലനത്തിന് തുടക്കമായി. എടച്ചേരി മുതുവടുത്തൂർ മാപ്പിള യുപി സ്കൂളിലാണ് പരിശീലനം.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 130 ഓളം പെട്രോൾ ലീഡേഴ്സും, 15 ഓളം ഗൈഡ്സ് സ്കൗട്ട് ക്യാപ്റ്റൻമാരും പൈനിയറിങ്ങ് പരിശീലനത്തിൽ പങ്കാളികളായി. മുതുവടത്തൂർ മാപ്പിള യുപി സ്കൂൾ പ്രധാന അധ്യാപകൻ കെ.പി ശ്യാം സുന്ദർ ഉദ്ഘാടനം ചെയ്തു. ഗൈഡ് എ ഡി സി ബിനിത അധ്യക്ഷത വഹിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ് ചോമ്പാല ലോക്കൽ അസോസിയേഷൻ സെക്രട്ടറി വി കെ സതീശൻ മാസ്റ്റർ, ദീപേഷ് മാസ്റ്റർ, കെ.വികേഷ്, രമ്യ കെ.വി, സോനാ.എസ്, അനുഷ എം, രശ്മി.ടി, ശ്രീലത, ഇ.പി മുഹമ്മദലി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91665/training-started-pioneering-training-at-muthuvadthur)