---
title: "ചിയ്യൂരിൽ ലീഗ് സൗധം; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് പൊതു സമൂഹം ഏറ്റെടുത്തു - പി കെ കെ ബാവ."
english_title: "League Building at Chiyur; Muslim League's political stand taken by general society - PKK Bawa."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91707/league-building-at-chiyur-muslim-leagues-political-stand-taken-by-general-society-pkk-bawa"
published_at: "2023-01-22T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cca52c01464_nada_pic.jpg"
keywords: []
---

# ചിയ്യൂരിൽ ലീഗ് സൗധം; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് പൊതു സമൂഹം ഏറ്റെടുത്തു - പി കെ കെ ബാവ.

> **Lead Summary:** **നാദാപുരം : **ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന നിലപാടുകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും പൊതു സമൂഹം അംഗീകരിക്കുമെന്നും പി കെ കെ ബാവ. ചിയ്യൂരിൽ വാർഡ് മുസ്ലിം ലീഗ് നിർമിച്ച ലീഗ് സൗധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് ലീഗ് പ്രസിഡന്റ് ഒ കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിന് റിയാസ് ലൂളിയെ ആദരിച്ചു.

## Article Content

**നാദാപുരം : **ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന നിലപാടുകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും പൊതു സമൂഹം അംഗീകരിക്കുമെന്നും പി കെ കെ ബാവ. ചിയ്യൂരിൽ വാർഡ് മുസ്ലിം ലീഗ് നിർമിച്ച ലീഗ് സൗധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് ലീഗ് പ്രസിഡന്റ് ഒ കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിന് റിയാസ് ലൂളിയെ ആദരിച്ചു.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ നിസാർ എടത്തിൽ, ഹമീദ് വലിയാണ്ടി, ഇ കുഞ്ഞാലി, എൻ കെ ജമാൽ ഹാജി എന്നിവരെ അനുമോദിച്ചു. ഇ ഹാരിസ് സ്വാഗതം പറഞ്ഞു. ഒ കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ വി കെ ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. വിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച് മുസ്ലിം ലീഗിലേക്ക് വന്ന പ്രവർത്തകരെ പി കെ കെ ബാവ സാഹിബ് സ്വീകരിച്ചു.

സ്കൂൾ കലാ കായികോത്സവങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അഹമ്മദ് പുന്നക്കൽ,സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ, വയലോളി അബ്ദുള്ള, എംപി ജാഫർ, ഹാരിസ് കൊത്തിക്കുടി, കെഎം ഹംസ, എം കെ അഷ്‌റഫ്, ഇ കുഞ്ഞബ്ദുള്ള മാസ്റ്റർ,എൻ കെ ജമാൽ ഹാജി, ഇ കുഞ്ഞാലി, സികെ നാസർ, കെസി ശംസു, എംസി സുബൈർ, എം ആർ നാസർ, വി ടി കെ മുഹമ്മദ് ,റാഷിക് ചങ്ങരം കുളം, ഒ മുനീർ, പികെ അഷ്‌റഫ്, കെപി സുബൈർ, എ പി ജമാൽ, സിപി ഫൈസൽ, വിപി അന്ത്രു ഹാജി,ഹമീദ് കിഴക്കയിൽ, പി കെ ശംസു എന്നിവർ സംസാരിച്ചു. മഠത്തിൽ അന്ത്രു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91707/league-building-at-chiyur-muslim-leagues-political-stand-taken-by-general-society-pkk-bawa)