---
title: "പ്രവർത്തികൾ തടസ്സപ്പെടും; നാദാപുരത്ത് മരാമത്ത് പ്രവൃത്തികള്‍ക്ക്  താല്‍ക്കാലിക തടസം"
english_title: "Actions will be interrupted; Temporary suspension of repair work in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91722/actions-will-be-interrupted-temporary-suspension-of-repair-work-in-nadapuram"
published_at: "2023-01-22T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccc63c7fa6b_panchayath_.jpg"
keywords: []
---

# പ്രവർത്തികൾ തടസ്സപ്പെടും; നാദാപുരത്ത് മരാമത്ത് പ്രവൃത്തികള്‍ക്ക്  താല്‍ക്കാലിക തടസം

> **Lead Summary:** **നാദാപുരം :**നാദാപുരം ഗ്രാമ പഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്ക് താല്‍ക്കാലിക തടസം. എസ്റ്റ്‌മേറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം അധിക നിരക്ക് ഗ്രാമ പഞ്ചായത്ത് അനുവദിക്കുന്നില്ലെന്ന് കാണിച്ച് ചെറുകിട കരാറുകാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ടെന്ററിന് താര്‍ക്കാലിക സ്റ്റേ അനുവദിക്കുകയായിരുന്നു.

## Article Content

**നാദാപുരം :**നാദാപുരം ഗ്രാമ പഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്ക് താല്‍ക്കാലിക തടസം. എസ്റ്റ്‌മേറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം അധിക നിരക്ക് ഗ്രാമ പഞ്ചായത്ത് അനുവദിക്കുന്നില്ലെന്ന് കാണിച്ച് ചെറുകിട കരാറുകാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ടെന്ററിന് താര്‍ക്കാലിക സ്റ്റേ അനുവദിക്കുകയായിരുന്നു.

ധന വകുപ്പിന്റെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഗവ കോണ്‍ട്രാക്ടേഴ്‌സ്        കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 35 ലക്ഷത്തിന്റെ അടങ്കല്‍ തുക വരുന്ന പ്രവൃത്തിയാണ് നാദാപുരം ഗ്രാമ പഞ്ചായത്തില്‍ കരാര്‍ ചെയ്യാന്‍ തീരുമാനിച്ചത്.

ഇതു മൂലം നടപ്പു വര്‍ഷം കോടികളുടെ പ്രവൃത്തികള്‍ തടസപ്പെടുമെന്ന് ഭാരവാഹികളായ എം എ ഗഫൂര്‍ അരൂര്‍,ഷാജി ഡമനിക്, ദിനേശന്‍ എന്നിവര്‍ അറിയിച്ചു. അധിക നിരക്ക് അനുവദിക്കാതെയും  പുനര്‍ ദര്‍ഘാസ് ക്ഷണിച്ച ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91722/actions-will-be-interrupted-temporary-suspension-of-repair-work-in-nadapuram)