---
title: "കടന്നൽ ആക്രമണം; ബൈക്ക് യാത്രികർക്ക്  പരിക്ക്"
english_title: "Wasp attack; Bikers injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91760/wasp-attack-bikers-injured"
published_at: "2023-01-22T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccf3610fde0_kadannal_pic.jpg"
keywords: []
---

# കടന്നൽ ആക്രമണം; ബൈക്ക് യാത്രികർക്ക്  പരിക്ക്

> **Lead Summary:** **നാദാപുരം: **വളയത്ത് വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചതിന് പിന്നാലെ നാദാപുരത്തും ആക്രമണം. നരിക്കാട്ടേരിയിൽ ബൈക്ക് യാത്രികരായ രണ്ട് വൃദ്ധർക്ക് കടൽ കുത്തേറ്റു. നരിക്കാട്ടേരി കാരയിൽ അമ്മദ് , മരുതൂർ കുഞ്ഞബ്ദുള്ള എന്നിവർക്കാണ് കുത്തേറ്റത്.

## Article Content

**നാദാപുരം: **വളയത്ത് വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചതിന് പിന്നാലെ നാദാപുരത്തും ആക്രമണം. നരിക്കാട്ടേരിയിൽ ബൈക്ക് യാത്രികരായ രണ്ട് വൃദ്ധർക്ക് കടൽ കുത്തേറ്റു. നരിക്കാട്ടേരി കാരയിൽ അമ്മദ് , മരുതൂർ കുഞ്ഞബ്ദുള്ള എന്നിവർക്കാണ് കുത്തേറ്റത്.

കാരയിൽ കനാൽ ഭാഗത്ത് ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കാരയിൽ കനാൽ ഭാഗത്ത് കൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അമ്മദും, കുഞ്ഞബ്ദുള്ളയും. കൂട് ഇളകിയെത്തിയ കടന്നലുകൾ കൂട്ടത്തോടെ അതുവഴി എത്തിയ ഇരുവരെയും ആക്രമിക്കുകയായിരുന്നു.

കുഞ്ഞബ്ദുള്ളക്ക് ദേഹമാസകലം പരിക്കുണ്ട്. യാദൃശ്ചികമായി സംഭവം കാണാനിടയായ ഓട്ടോ ഡ്രൈവറാണ് ഇതുവരെയും നാദാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് വളയത്ത് വൃദ്ധൻ മരണപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91760/wasp-attack-bikers-injured)