ഗ്രാമ വികസനം; ഡോ: ദയാകർ റെഡ്ഢി നാദാപുരത്ത്

ഗ്രാമ വികസനം; ഡോ: ദയാകർ റെഡ്ഢി നാദാപുരത്ത്
Jan 22, 2023 03:46 PM | By Kavya N

നാദാപുരം: കേന്ദ്രസർക്കാർ പദ്ധതികൾ പരിശോധിക്കുന്നതിന് വേണ്ടി ഗ്രാമവികസന വകുപ്പ് ദേശീയ മോണിറ്ററിങ് ടീം ലീഡർ ഡോ: ദയാകർ റെഡ്ഡി നാദാപുരത്ത്.കേന്ദ്രസർക്കാറിന്റെ പദ്ധതികളായ തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ,എന്നീ പദ്ധതികളും കുടുംബശ്രീ പ്രവർത്തനങ്ങളും പരിശോധിക്കുന്നതിനാണ് എത്തിയത്.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ലെവൽ മോണിറ്ററിംഗ് ടീം ലീഡർ ഡോക്ടർ എസ് ദയാകർ റെഡ്ഡി നാദാപുരം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പദ്ധതികൾ വിലയിരുത്തി. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും, കുടുംബശ്രീ, ഉദ്യോഗസ്ഥർ എന്നിവരുടെയും യോഗത്തിൽ പങ്കെടുത്ത് വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ശേഖരിച്ചു .തുടർന്ന് വാർഡ് 22 ലെ കുടുംബശ്രീ യൂണിറ്റ് സന്ദർശിച്ചു പഞ്ചശീലങ്ങൾ മനസ്സിലാക്കി.

കൃത്യമായ യോഗം, മിതവ്യയം , ആഭ്യന്തര ലോൺ , ബാങ്ക് ലിങ്കിംഗ് , ആഭ്യന്തര പരിശോധന എന്നിവ കുടുംബശ്രീ അംഗങ്ങൾ വിശദീകരിച്ചു. കുടുംബശ്രീ ഉൽപാദിപ്പിക്കുന്ന ഹെർബൽ ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ടു .തുടർന്ന് പതിനേഴാം വാർഡിലെ പി എം എ വൈ പദ്ധതിയിലെ ഗുണഭോക്താവിന് നിർമ്മിച്ച വീടായ തയുള്ളതിൽ നാരായണി എന്നവരുടെ വീട് സന്ദർശിച്ചു .തുടർന്ന് ഒമ്പതാം വാർഡ് ഗ്രാമ കേന്ദ്രത്തിലും ,എട്ടാം വാർഡ് തൊഴിലുറപ്പ് സൈറ്റിലും സന്ദർശനം നടത്തി പദ്ധതി പ്രവർത്തനങ്ങൾ പരിശോധിച്ചു സംതൃപ്തി രേഖപ്പെടുത്തി .

പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ പ്രസിഡൻറ് വി വി മുഹമ്മദലി, സെക്രട്ടറി ടി ഷാഹുൽഹമീദ് എന്നിവർ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മാര്യാട്ട് , സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, വാർഡ് മെമ്പർമാരായ പി പി ബാലകൃഷ്ണൻ, എ കെ ദുബീർ മാസ്റ്റർ ,നിഷ മനോജ് ,സുമയ്യ പാട്ടത്തിൽ, ബി.ഡി.ഒ.ടി.ആർ.ദേവിക രാജ്

ജോയിൻറ് ബി.ഡി.ഒ.മാരായ ജി സ്വപ്ന ,പി വി സുചിന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,അസിസ്റ്റൻറ് എഞ്ചിനീയർമാരായ വിശ്വൻ ,നവനീത് രാജഗോപാലൻ , കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പി റീജ , അക്കൗണ്ടന്റ് കെ സിൻഷാ എന്നിവർ ഫീൽഡ് പരിശോധനയിൽ സംബന്ധിച്ചു.കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ടീം ലീഡർ ആരാഞ്ഞു , തുടർന്ന് അദ്ദേഹം എടച്ചേരി ഗ്രാമ പഞ്ചായത്തിലേക്ക് സന്ദർശനാർത്ഥം പോയി.

rural development; Dr. Dayakar Reddy Nadapuram

Next TV

Related Stories
#udf|യു.ഡി.എഫ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി

Mar 29, 2024 07:46 PM

#udf|യു.ഡി.എഫ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി

പെരുമണ്ടച്ചേരിൽ യു. ഡി. എഫ് സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതായി പരാതി. ഉദയാ ക്ലബ്ബിനടുത്ത് ഷാഫി പറമ്പിലിന് വോട്ട് അഭ്യർത്ഥിച്ച് സ്ഥാപിച്ച വലിയ ബോർഡാണ്...

Read More >>
#LuluSarees | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 29, 2024 07:16 PM

#LuluSarees | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ഗുണമേന്മക്കും വിലക്കുറവിനുമൊപ്പം കുറ്റ്യാടി ലുലു സാരീസ് സന്ദർശിക്കാൻ മറ്റൊരു കാരണം കൂടെ. ഉപഭോക്താക്കൾക്ക് ലുലു സാരീസ് അവതരപ്പിക്കുന്ന വാല്യൂ...

Read More >>
#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Mar 29, 2024 10:19 AM

#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി...

Read More >>
#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 09:27 PM

#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 28, 2024 08:43 PM

#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ...

Read More >>
 #CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ  പരിശോധന നടത്തുന്നു

Mar 28, 2024 08:31 PM

#CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു...

Read More >>
Top Stories