---
title: "ടീം ലീഡറെ ആദരിച്ചു; നാദാപുരത്തിന്റെ സ്നേഹസമ്മാനം"
english_title: "Honored Team Leader; Nadapuram's gift of love"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91792/honored-team-leader-nadapurams-gift-of-love"
published_at: "2023-01-22T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd1257ad6ad_doctor_2pic.jpg"
keywords: []
---

# ടീം ലീഡറെ ആദരിച്ചു; നാദാപുരത്തിന്റെ സ്നേഹസമ്മാനം

> **Lead Summary:** **നാദാപുരം:** ഹൃസ്വ സന്ദർശനാർത്ഥം നാദാപുരത്തെത്തിയ ഡോ: ദയാകർ റെഡ്ഡിയെ ആദരിച്ചു. ഗ്രാമ വികസനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാണ് അദ്ദേഹം നാദാപുരത്ത് എത്തിയത്.

## Article Content

**നാദാപുരം:** ഹൃസ്വ സന്ദർശനാർത്ഥം നാദാപുരത്തെത്തിയ ഡോ: ദയാകർ റെഡ്ഡിയെ ആദരിച്ചു. ഗ്രാമ വികസനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാണ് അദ്ദേഹം നാദാപുരത്ത് എത്തിയത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ലെവൽ മോണിറ്ററിംഗ് ടീം ലീഡർ കൂടിയാണ് ഡോക്ടർ. പഞ്ചായത്ത് ഹാളിൽ നടന്ന ഉപഹാര സമർപ്പണം ഊഷ്മളമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, സെക്രട്ടറി ടി. ഷാഹുൽഹമീദ്, ജനപ്രതിനിധികൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91792/honored-team-leader-nadapurams-gift-of-love)