---
title: "ഹാരാർപ്പണം; ഊഷ്മള സ്വീകരണം നൽകി കുടുംബശ്രീ"
english_title: "Hararpanam; Kudumbashree gave a warm welcome"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91793/hararpanam-kudumbashree-gave-a-warm-welcome"
published_at: "2023-01-22T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd144d50f59_haaram_pic.jpg"
keywords: []
---

# ഹാരാർപ്പണം; ഊഷ്മള സ്വീകരണം നൽകി കുടുംബശ്രീ

> **Lead Summary:** **നാദാപുരം: **കേന്ദ്രസർക്കാർ പദ്ധതികൾ പരിശോധിക്കുന്നതിന് വേണ്ടി നാദാപുരത്തെത്തിയ ഗ്രാമവികസന വകുപ്പ് ദേശീയ മോണിറ്ററി ടീം ലീഡർക്ക് ഊഷ്മള സ്വീകരണം. കേന്ദ്രസർക്കാരിന്റെ പദ്ധതികളായ തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, എന്നീ പദ്ധതികൾക്ക് പുറമേ കുടുംബശ്രീ പ്രവർത്തനങ്ങളും പരിശോധിക്കുന്നതിന് വേണ്ടിയാണ് എത്തിയത്.

## Article Content

**നാദാപുരം: **കേന്ദ്രസർക്കാർ പദ്ധതികൾ പരിശോധിക്കുന്നതിന് വേണ്ടി നാദാപുരത്തെത്തിയ ഗ്രാമവികസന വകുപ്പ് ദേശീയ മോണിറ്ററി ടീം ലീഡർക്ക് ഊഷ്മള സ്വീകരണം. കേന്ദ്രസർക്കാരിന്റെ പദ്ധതികളായ തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, എന്നീ പദ്ധതികൾക്ക് പുറമേ കുടുംബശ്രീ പ്രവർത്തനങ്ങളും പരിശോധിക്കുന്നതിന് വേണ്ടിയാണ് എത്തിയത്.

നാഷണൽ ലെവൽ മോണിറ്ററിംഗ് ടീം ലീഡർ ഡോക്ടർ എസ് ദയാകർ റെഡ്ഡിയെ കുടുംബശ്രീ പ്രവർത്തകർ ഹാരമർപ്പിച്ചു സ്വീകരിച്ചു. വാർഡ് 22ലെ കുടുംബശ്രീ യൂണിറ്റ് സന്ദർശിച്ചു പഞ്ചശീലങ്ങൾ മനസ്സിലാക്കി.കൃത്യമായ യോഗം, മിതവ്യയം , ആഭ്യന്തര ലോൺ , ബാങ്ക് ലിങ്കിംഗ് , ആഭ്യന്തര പരിശോധന എന്നിവ കുടുംബശ്രീ അംഗങ്ങൾ വിശദീകരിച്ചു. കുടുംബശ്രീ ഉൽപാദിപ്പിക്കുന്ന ഹെർബൽ ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ടു .

തുടർന്ന് പതിനേഴാം വാർഡിലെ പി എം എ വൈ പദ്ധതിയിലെ ഗുണഭോക്താവിന് നിർമ്മിച്ച വീടായ തയുള്ളതിൽ നാരായണി എന്നവരുടെ വീട് സന്ദർശിച്ചു .തുടർന്ന് ഒമ്പതാം വാർഡ് ഗ്രാമ കേന്ദ്രത്തിലും ,എട്ടാം വാർഡ് തൊഴിലുറപ്പ് സൈറ്റിലും സന്ദർശനം നടത്തി പദ്ധതി പ്രവർത്തനങ്ങൾ പരിശോധിച്ചു സംതൃപ്തി രേഖപ്പെടുത്തി .പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ പ്രസിഡൻറ് വി വി മുഹമ്മദലി, സെക്രട്ടറി ടി ഷാഹുൽഹമീദ് എന്നിവർ വിശദീകരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മാര്യാട്ട് , സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, വാർഡ് മെമ്പർമാരായ പി പി ബാലകൃഷ്ണൻ, എ കെ ദുബീർ മാസ്റ്റർ ,നിഷ മനോജ് ,സുമയ്യ പാട്ടത്തിൽ, ബി.ഡി.ഒ.ടി.ആർ.ദേവിക രാജ് ,ജോയിൻറ് ബി.ഡി.ഒ.മാരായ ജി സ്വപ്ന ,പി വി സുചിന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,

അസിസ്റ്റൻറ് എഞ്ചിനീയർമാരായ വിശ്വൻ ,നവനീത് രാജഗോപാലൻ , കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പി റീജ , അക്കൗണ്ടന്റ് കെ സിൻഷാ എന്നിവർ ഫീൽഡ് പരിശോധനയിൽ സംബന്ധിച്ചു.കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ടീം ലീഡർ ആരാഞ്ഞു , തുടർന്ന് അദ്ദേഹം എടച്ചേരി ഗ്രാമ പഞ്ചായത്തിലേക്ക് സന്ദർശനാർത്ഥം പോയി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91793/hararpanam-kudumbashree-gave-a-warm-welcome)