---
title: "ഷിബിൻ രക്തസാക്ഷി ദിനം ആചരിച്ചു "
english_title: "Shibin Martyr's Day was observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91843/shibin-martyrs-day-was-observed"
published_at: "2023-01-22T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd5cd16030d_shibin.jpg"
keywords: []
---

# ഷിബിൻ രക്തസാക്ഷി ദിനം ആചരിച്ചു 

> **Lead Summary:** **നാദാപുരം : **വെള്ളൂരിലെ രക്തസാക്ഷി സി കെ ഷിബിൻ്റെ 8-മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐ എം ആചരിച്ചു. ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയിൽ നടന്ന പ്രകടനം കോട്ടേമ്പ്രം റോഡിൽ നിന്നും ആരംഭിച്ചു.

## Article Content

**നാദാപുരം : **വെള്ളൂരിലെ രക്തസാക്ഷി സി കെ ഷിബിൻ്റെ 8-മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐ എം ആചരിച്ചു. ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയിൽ നടന്ന പ്രകടനം കോട്ടേമ്പ്രം റോഡിൽ നിന്നും ആരംഭിച്ചു.

നൂറുക്കണക്കിന് പേർ അണിനിരന്ന പ്രകടനം കോടഞ്ചേരിയിൽ സമാപിച്ചു. സമാപന പൊതുയോഗം സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.കനവത്ത് രവി അധ്യക്ഷനായി.

സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ല കമ്മിറ്റി അംഗം എ എം റഷീദ്, എ മോഹൻ ദാസ്, കെ കെ ദിനേശൻ ,നെല്ലിയേരി ബാലൻ, സി കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91843/shibin-martyrs-day-was-observed)