---
title: "റഫീക്കിന് തുണ; നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു"
english_title: "Aid to Rafiq; The locals formed a medical committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91887/aid-to-rafiq-the-locals-formed-a-medical-committee"
published_at: "2023-01-23T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce1904537bd_rafeek_1.jpg"
keywords: []
---

# റഫീക്കിന് തുണ; നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: **കുമ്മങ്കോട് പുത്തൻപുരയിൽ റഫീക്കിന്റെ ചികിത്സക്കായി നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. ഇരു വൃക്കകളും തകരാറിലായി അഞ്ചുവർഷത്തോളമായി ഡയാലിസിസ് ചെയ്തു വരുന്ന റഫീഖ് സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിച്ച വരികയായിരുന്നു.

## Article Content

**നാദാപുരം: **കുമ്മങ്കോട് പുത്തൻപുരയിൽ റഫീക്കിന്റെ ചികിത്സക്കായി നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. ഇരു വൃക്കകളും തകരാറിലായി അഞ്ചുവർഷത്തോളമായി ഡയാലിസിസ് ചെയ്തു വരുന്ന റഫീഖ് സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിച്ച വരികയായിരുന്നു.

കുമ്മങ്കോട് ഹെൽത്ത് സെന്ററിന് സമീപംചേർന്ന ചികിത്സാസഹയാ കമ്മിറ്റി രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ആയിഷ ഗഫൂർ അധ്യക്ഷത വഹിച്ചു. വി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.

സി ആർ ഗഫൂർ, സി എച്ച് മോഹനൻ,അയ്യൂബ്, സി എച്ച് ബാലകൃഷ്ണൻ , ടി ലീന ,എം കെ ബിനീഷ് ,പി കെ പ്രദീപൻ എന്നിവർ സംസാരിച്ചു.കെ ടി കെ ബാലകൃഷ്ണൻ സ്വാഗതവും പികെ ശിവദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91887/aid-to-rafiq-the-locals-formed-a-medical-committee)