---
title: "ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; കല്ലാച്ചി പൈപ്പ് റോഡിലെ കുഴികൾ അടച്ചു"
english_title: "TruVision News Impact; Potholes on Kalachi Pipe Road closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91892/truvision-news-impact-potholes-on-kalachi-pipe-road-closed"
published_at: "2023-01-23T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce1d89c1077_road_pic_copy.jpg"
keywords: []
---

# ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; കല്ലാച്ചി പൈപ്പ് റോഡിലെ കുഴികൾ അടച്ചു

> **Lead Summary:** **നാദാപുരം : **കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ അപകട ഭീഷണിക്ക് പരിഹാരം കണ്ട് പഞ്ചായത്ത് അധികൃതർ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നേരിട്ട് എത്തി അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകി. പൈപ്പ് റോഡിലെ പ്രവേശന ഭാഗം തകർന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പതിനാലാം തീയതി ട്രൂ വിഷൻ നാദാപുരം ന്യൂസ് വാർത്ത നൽകിയിരുന്നു.

## Article Content

**നാദാപുരം : **കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ അപകട ഭീഷണിക്ക് പരിഹാരം കണ്ട് പഞ്ചായത്ത് അധികൃതർ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നേരിട്ട് എത്തി അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകി. പൈപ്പ് റോഡിലെ പ്രവേശന ഭാഗം തകർന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പതിനാലാം തീയതി ട്രൂ വിഷൻ നാദാപുരം ന്യൂസ് വാർത്ത നൽകിയിരുന്നു.

നാദാപുരം ന്യൂസ് നൽകിയ വാർത്തയെ തുടർന്ന് അധികൃതർ ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. നാദാപുരം - കുറ്റ്യാടി സംസ്ഥാനപാത കടന്നുപോകുന്ന കല്ലാച്ചി ടൗണിന്റെ തിരക്കേറിയ ഭാഗത്ത് റോഡിൽ കുഴികൾ രൂപപ്പെട്ടത് ഗുരുതരമായ അപകട ഭീഷണി ഉയർത്തിയിരുന്നു.

വളയം റോഡിൽ വൺവേ ട്രാഫിക് സംവിധാനം നിലവിൽ ഉള്ളതിനാൽ വളയം , വാണിമേൽ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. റോഡിൽ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾ മറിയുന്നതിനും ഇടയാക്കുമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91892/truvision-news-impact-potholes-on-kalachi-pipe-road-closed)