---
title: "കുടിവെള്ള പദ്ധതി; കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങി"
english_title: "drinking water scheme; The work of Kunummal drinking water project has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91928/drinking-water-scheme-the-work-of-kunummal-drinking-water-project-has-started"
published_at: "2023-01-23T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce40e06c01a_kinar_pic.jpg"
keywords: []
---

# കുടിവെള്ള പദ്ധതി; കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങി

> **Lead Summary:** **നാദാപുരം: **ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡിൽ പുതുതായി നിർമ്മിക്കുന്ന കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ കിണർ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം: **ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡിൽ പുതുതായി നിർമ്മിക്കുന്ന കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ കിണർ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു.

 വാർഡ് മെമ്പർ സമീറ സി ടി കെ അധ്യക്ഷത വഹിച്ചു . പടിഞ്ഞാറയിൽ കുഞ്ഞാലി ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ നിർമ്മിക്കുന്നത് .

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ , നരിക്കോൾ അബ്ദുല്ല ഹാജി , ടി കെ റഫീഖ് , സജീവൻ കുന്നുമ്മൽ ,സി വി കുഞ്ഞമ്മദ് ഹാജി , കാസിം കുന്നുമ്മൽ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91928/drinking-water-scheme-the-work-of-kunummal-drinking-water-project-has-started)