---
title: "പരിശീലനം; നാദാപുരത്ത് അർദ്ധദിന സംരംഭക ശില്പശാല സംഘടിപ്പിച്ചു"
english_title: "training; Organized a half-day entrepreneurship workshop at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91991/training-organized-a-half-day-entrepreneurship-workshop-at-nadapuram"
published_at: "2023-01-23T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce71fdf2f9e_seminar_pic.jpg"
keywords: []
---

# പരിശീലനം; നാദാപുരത്ത് അർദ്ധദിന സംരംഭക ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** നാദാപുരത്ത് സംരംഭങ്ങൾ ആരംഭിക്കാൻ പരിശീലനം. ജീവനോപാദി മേഖലയിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി തൊഴിൽ മേഖലയിൽ പുതിയ സംരംഭങ്ങൾ ഉണ്ടാക്കുവാൻ തയ്യാറായവർക്കുവേണ്ടി അർദ്ധദിന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:** നാദാപുരത്ത് സംരംഭങ്ങൾ ആരംഭിക്കാൻ പരിശീലനം. ജീവനോപാദി മേഖലയിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി തൊഴിൽ മേഖലയിൽ പുതിയ സംരംഭങ്ങൾ ഉണ്ടാക്കുവാൻ തയ്യാറായവർക്കുവേണ്ടി അർദ്ധദിന ശില്പശാല സംഘടിപ്പിച്ചു.

നേരത്തെ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓരോ വാർഡിലും ഒരു ഉൽപ്പന്ന നിർമ്മാണം എന്ന പരിപാടിയിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണനം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഏറ്റവും സാധ്യതയുള്ള ഉൽപന്നങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ വിപണന സൗകര്യം ഉണ്ടാക്കുന്നതാണ്.

പരിശീലനത്തിൽ പങ്കെടുത്തവരിൽ നിന്ന് താല്പര്യമുള്ളവർക്ക് ഇഡിപി (എന്റർപ്രൈസസ് ഡെവലപ്മെന്റ് പ്രോഗ്രാം) പരിശീലനം നൽകുന്നതാണ്. കിലയുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഒരു ആശയത്തിൽ നടത്തിയ അർദ്ധദിന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം സി സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്,മെമ്പർ പി പി ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഇൻറ്റേൺ ട്രെയിനി അഞ്ജലി ,റിസോർസ് പേഴ്സൺ ആഷിഫ സംസാരിച്ചു.കിലാ ഫാക്കൽറ്റി അംഗങ്ങളായ വത്സൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,കെസി ലിനീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91991/training-organized-a-half-day-entrepreneurship-workshop-at-nadapuram)