നാദാപുരത്ത് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

നാദാപുരത്ത് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
Jan 23, 2023 05:23 PM | By Kavya N

നാദാപുരം: സാമൂഹ്യനീതിക്ക് സംഘബോധത്തിന്റെ കരുത്ത് എന്ന പ്രമേയത്തിൽ ജനുവരി 26 മുതൽ 30 വരെ നാദാപുരം ശാദുലി സാഹിബ് നഗറിൽ നടക്കുന്ന നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 9ന് സമ്മേളന നഗരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പണാറത്ത് അനുസ്മരണ സമ്മേളനത്തിൽ എം.സി നാരായണൻ നമ്പ്യാർ പ്രഭാഷണം നടത്തും.

കാലത്ത് 10ന് ട്രേഡ് യൂണിയൻ സമ്മേളനം എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി യു പോക്കർ മുഖ്യപ്രഭാഷണം നടത്തും. അഞ്ചുമണിക്ക് കർഷക സംഗമം സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാർഷിക പ്രശ്നങ്ങളെക്കുറിച്ച് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് പ്രഭാഷണം നടത്തും. 27ന് വെള്ളിയാഴ്ച ഉച്ചക്ക് 2ന് വർത്തമാനകാല ജനാധിപത്യം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

അഡ്വ. കെ.എൻ.എ ഖാദർ, അഡ്വ. കെ പ്രവീൺകുമാർ, അഡ്വ. ജയശങ്കർ, മിസ്ഹബ് കീഴരിയൂർ എന്നിവർ വിഷയാവതരണം നടത്തും. വൈകിട്ട് 6.30ന് പ്രവാസി സംഗമം പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തും. 28ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വനിതാ സംഗമം അഡ്വക്കറ്റ് നൂർ ബിന റഷീദ് ഉദ്ഘാടനം ചെയ്യും. ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പി എച്ച് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3 30ന് വിദ്യാർത്ഥി യുവജന സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. 6.30ന് സ്മൃതി സായാഹ്നം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം കമ്മിറ്റി തയ്യാറാക്കിയ നാദാപുരത്തിന്റെ രാഷ്ട്രീയ ചരിത്രപുസ്തകം ''സാക്ഷി'' അദ്ദേഹം പ്രകാശനം ചെയ്യും. വ്യാപാര പ്രമുഖൻ എം.പി അബ്ദുല്ല ഹാജി ഏറ്റുവാങ്ങും. എം.സി വടകര പുസ്തക പരിചയം നടത്തും. രാത്രി 8ന് കലാവിരുന്ന് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.സി അബൂബക്കർ മുഖ്യാതിഥിയാവും.

തുടർന്ന് മാപ്പിളകലാ അക്കാദമി ഒരുക്കുന്ന സംഗീത വിരുന്ന് നടക്കും. 29ന് ഞായറാഴ്ച വൈകീട്ട് 3ന് പതിനായിരത്തോളം പ്രവർത്തകർ അണിനിരക്കുന്ന പ്രകടനം കല്ലാച്ചിയിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 6ന് നവീകരിച്ച ഓഫിസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. വൈകിട്ട് 6.30ന് നാദാപുരത്ത് നടക്കുന്ന സമാപന പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി വിശിഷ്ട അതിഥിയായി പങ്കെടുക്കും.

അഡ്വ. പി.എം.എ സലാം, കെ മുരളീധരൻ എം.പി, പി.കെ.കെ ബാവ, എം.സി മായിൻ ഹാജി, കെ.എം ഷാജി, ഉമ്മർ പാണ്ടികശാല, സി.കെ സുബൈർ, എം.എ റസാഖ്, പാറക്കൽ അബ്ദുല്ല, പി അമ്മദ് മാസ്റ്റർ എന്നിവർ സംസാരിക്കും. 30ന് തിങ്കളാഴ്ച രാവിലെ 10ന് നിയോജകമണ്ഡലം വനിതാ ലീഗ് കൗൺസിൽ മീറ്റും വൈകിട്ട് 3ന് മുസ്‌ലിം ലീഗ് കൗൺസിൽ മീറ്റും ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക, കൊടിമര ജാഥകൾ 25ന് ബുധനാഴ്ച നടക്കും.

പതാകജാഥ വാണിമേൽ വാളാം തോട്ടിൽ നിന്ന് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയുടെ നേതൃത്വത്തിലും കൊടിമര ജാഥ കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ നിന്ന് മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ മൂസയുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. ഇരുജാഥകളും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 8 മണിയോടെ സമ്മേളന നഗരിയിൽ സംഗമിക്കും. സമ്മേളനത്തിന്റെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരിപാടികൾ നടത്തിയിട്ടുണ്ട്.

കലാകായിക മത്സരങ്ങളിൽ വാണിമേൽ പഞ്ചായത്ത് ആണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. നാദാപുരം പ്രസ് ഫോറം ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ എൻ.കെ മൂസ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ്, കൺവീനർ എം.കെ അഷ്‌റഫ് എന്നിവർ പങ്കെടുത്തു.

Preparations for Constituency Muslim League Conference in Nadapuram have been completed

Next TV

Related Stories
#LabourDay  | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

May 1, 2024 07:13 PM

#LabourDay | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

സാർവദേശീയ തൊഴിലാളി ദിനമായ മെയ് ദിനത്തിൻ്റെ ഭാഗമായി സി.ഐ ടി യു നേതൃത്യത്തിൽ തൊഴിലാളി സംഗമം...

Read More >>
#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

May 1, 2024 05:13 PM

#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

പരീക്ഷ എഴുതിയ 30 വിദ്യാർത്ഥികളിൽ 19 പേർക്കും എൽ. എസ്. എസ് കരസ്ഥമാക്കാൻ സാധിച്ചത് അഭിമാനർഹമായ...

Read More >>
#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

May 1, 2024 02:22 PM

#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 1, 2024 11:46 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 1, 2024 11:11 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Apr 30, 2024 10:03 PM

#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുയ്തേരി പന്നിയൻ്റെ വിട പുത്തൻപുരയിൽ ഭാഗത്താണ് മാലിന്യം...

Read More >>
Top Stories