---
title: "അറിഞ്ഞു കഴിക്കാം; അപ്പത്തരങ്ങളുടെ പലഹാരമേള"
english_title: "Know and eat; Pastry fair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91997/know-and-eat-pastry-fair"
published_at: "2023-01-23T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce7c2e432ee_mela_1.jpg"
keywords: []
---

# അറിഞ്ഞു കഴിക്കാം; അപ്പത്തരങ്ങളുടെ പലഹാരമേള

> **Lead Summary:** **താനക്കോട്ടൂർ: **താനക്കോട്ടൂർ യു.പി.യിൽ അപ്പത്തരക്കൂമ്പാരം. രണ്ടാം തരം പാഠഭാഗമായ 'അറിഞ്ഞു കഴിക്കാം' പാഠത്തെ ആസ്പദമാക്കി കുരുന്നുകൾ ഇഷ്ട വിഭവങ്ങളായ അപ്പത്തരങ്ങളുടെ കൂമ്പാരമൊരുക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ പലഹാരമേളയായി മാറി.

## Article Content

**താനക്കോട്ടൂർ: **താനക്കോട്ടൂർ യു.പി.യിൽ അപ്പത്തരക്കൂമ്പാരം. രണ്ടാം തരം പാഠഭാഗമായ 'അറിഞ്ഞു കഴിക്കാം' പാഠത്തെ ആസ്പദമാക്കി കുരുന്നുകൾ ഇഷ്ട വിഭവങ്ങളായ അപ്പത്തരങ്ങളുടെ കൂമ്പാരമൊരുക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ പലഹാരമേളയായി മാറി.

അതിമധുരരുചിക്കൂട്ടുകളായി പഴംപൊരി,നെയ്യപ്പം,ഉണ്ണിയപ്പം,വാഴയ്ക്കാപ്പം,കായപ്പോള,കലത്തപ്പം,കുഴിയപ്പം,അരിയുണ്ട,തരിയുണ്ട,പഴം നിറച്ചത് , എരിപൊരി ഇനങ്ങളായ ഉളളിവട,പരിപ്പു വട, പക്കുവട,ഇറച്ചിപ്പത്തൽ,സമൂസ, ഇലയട,കുഴക്കട്ട,മക്രോണി,തുടങ്ങി നെയ്പത്തല് ,ഓട്ടുപത്തില് ,കുഞ്ഞിപ്പത്തില് ,ചട്ടിപ്പത്തില് ,മുട്ടപ്പത്തില് മുതലായ അപ്പത്തരങ്ങളുടെ കൂമ്പാരം തന്നെ ഒരുക്കിയത് കണ്ടു നിന്നവരെപ്പോലും അതിശയിപ്പിച്ചു.

ക്ലാസ് അധ്യാപികയും എൽപി വിഭാഗം പലഹാരമേള കൺവീനറുമായ രമണി എ.കെ.നേതൃത്വംനൽകി.വാർഡ് മെമ്പർ വി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ ഗീതാമണി,ശില്പ,ആശ്ലി,രേശ്മ,ജിൻസി, അംന,ആര്യ, സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91997/know-and-eat-pastry-fair)