---
title: "ഇന്ന് മൂന്ന് കേസുകൾ; ജാഗ്രതയോടെ നാദാപുരം"
english_title: "Three cases today; Nadapuram with caution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92003/three-cases-today-nadapuram-with-caution"
published_at: "2023-01-23T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce813ff2f53_pani_pic.jpg"
keywords: []
---

# ഇന്ന് മൂന്ന് കേസുകൾ; ജാഗ്രതയോടെ നാദാപുരം

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് അഞ്ചാം പനി ഇന്ന് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. 7ാം വാർഡിൽ രണ്ട് കേസുകളും ഒൻമ്പതാം വാർഡിൽ ഒരു കേസുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം ആകെ 39 ആയി.

## Article Content

**നാദാപുരം: **നാദാപുരത്ത് അഞ്ചാം പനി ഇന്ന് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. 7ാം വാർഡിൽ രണ്ട് കേസുകളും ഒൻമ്പതാം വാർഡിൽ ഒരു കേസുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം ആകെ 39 ആയി.

വാർഡും കേസുകളുടെ എണ്ണവും താഴെ

വാർഡ് 1-  1

വാർഡ് 2- 3

വാർഡ് 4 - 2

വാർഡ് 6 -10

വാർഡ് 7 -14

വാർഡ് 9-   1

വാർഡ് 10 -1

വാർഡ് 11 -1

വാർഡ് 13 -1

വാർഡ് 14- 1

വാർഡ് 17-  1

വാർഡ് 19 - 2

വാർഡ് 21-  1

നാളെ രാവിലെ ഒൻമ്പത് മണിക്ക് അഞ്ചാം പനികെതിരെയുള്ള എം ആർ വാക്സിൻ സത്യവും മിഥ്യയും എന്ന പേരിൽ ഒരു ടേബിൾ ടോക്ക് ആറാം വാർഡിലെ തെരുവൻപറമ്പത്ത് വെച്ച് സംഘടിപ്പിക്കും.

പ്രസ്തുത പരിപാടിയിൽ ഡോക്ടർമാർ വാക്സിൻ സംബന്ധിച്ച് പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകുന്നതാണ്. നിലവിൽ താലൂക്ക് ആശുപത്രിയിൽ ഐലോഷൻ വാർഡിൽ ഉള്ള രണ്ടു കുട്ടികകളെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ വടകര താലൂക്ക്‌ ആശുപത്രിയിലേക്ക് റെഫർ ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92003/three-cases-today-nadapuram-with-caution)