---
title: "പി.കെ.ഫിറോസിന്റെ അറസ്റ്റിൽ നാദാപുരത്ത് വ്യാപക പ്രതിഷേധം "
english_title: "Widespread protest in Nadapuram over PK Feroze's arrest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92038/widespread-protest-in-nadapuram-over-pk-ferozes-arrest"
published_at: "2023-01-23T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cea64e40d16_LEAGUE_NADAPURAM_MARCH.jpg"
keywords: []
---

# പി.കെ.ഫിറോസിന്റെ അറസ്റ്റിൽ നാദാപുരത്ത് വ്യാപക പ്രതിഷേധം 

> **Lead Summary:** **നാദാപുരം: ** സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചിന് നേതൃത്വം നൽകി എന്ന പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജയിലിടച്ചതിൽ പ്രതിഷേധിച്ച് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് വൻ പ്രതിഷേധം.

## Article Content

**നാദാപുരം: ** സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചിന് നേതൃത്വം നൽകി എന്ന പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജയിലിടച്ചതിൽ പ്രതിഷേധിച്ച് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് വൻ പ്രതിഷേധം.

നൂറുക്കണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. ലീഗ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് കൊത്തിക്കുടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. കെഎം ഹംസ അധ്യക്ഷത വഹിച്ചു. വി ജലീൽ, ഒ മുനീർ,ഇ വി അറഫാത്ത്, എംകെ നൗഷാദ്, മുഹ്‌സിൻ വളപ്പിൽ,റാഷിക് ചങ്ങരംകുളം, നംഷിദ് കുനിയിൽ, നൗഷാദ് രയരോത്ത്, ഒ പി നജാദ്‌, എ കെ ശാക്കിർ, സയ്യിദ് നിസാം പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92038/widespread-protest-in-nadapuram-over-pk-ferozes-arrest)