---
title: "വിൻറ്റേജ് ഫുട്‌ബോൾ; ഡിവൈഎഫ്ഐ  സംഘടിപ്പിച്ച അപ്പർ 30 വിൻറ്റേജ് ഫുട്‌ബോൾ ടൂർണമെന്റ്  സമാപിച്ചു"
english_title: "Vintage Football; The Upper 30 Vintage Football Tournament organized by DYFI has concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92044/vintage-football-the-upper-30-vintage-football-tournament-organized-by-dyfi-has-concluded"
published_at: "2023-01-23T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ceaefd71175_fotball.jpg"
keywords: []
---

# വിൻറ്റേജ് ഫുട്‌ബോൾ; ഡിവൈഎഫ്ഐ  സംഘടിപ്പിച്ച അപ്പർ 30 വിൻറ്റേജ് ഫുട്‌ബോൾ ടൂർണമെന്റ്  സമാപിച്ചു

> **Lead Summary:** **വളയം: ** ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് അപ്പർ 30 വിൻറ്റേജ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. നിരവുമ്മൽ മിനി സ്റ്റേഡിയത്തിൽ വെച്ചു നടന്ന ടൂർണമെന്റിൽ ലിബർട്ടി ലോകനാർ കാവ് ജേതാക്കളും , ചലഞ്ചേഴ്‌സ് കുനിങ്ങാട് റണ്ണേഴ്‌സും ആയി.

## Article Content

**വളയം: ** ഡിവൈഎഫ്ഐ ചുഴലി യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് അപ്പർ 30 വിൻറ്റേജ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. നിരവുമ്മൽ മിനി സ്റ്റേഡിയത്തിൽ വെച്ചു നടന്ന ടൂർണമെന്റിൽ ലിബർട്ടി ലോകനാർ കാവ് ജേതാക്കളും , ചലഞ്ചേഴ്‌സ് കുനിങ്ങാട് റണ്ണേഴ്‌സും ആയി.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ലിബർട്ടി ലോകനാർകവിന്റെ ഹേമന്തിനെയും , മികച്ച ഗോൾ കീപ്പറായി നിപുനിനെയും , മികച്ച ഡിഫൻഡർ ആയി ചലഞ്ചേഴ്‌സ് കുനിങ്ങാടിന്റെ പപ്പുവിനെയും തിരഞ്ഞെടുത്തു.

തുണ്ടിയിൽ വിനു സ്പോൺസർ ചെയ്യുന്ന വിന്നേഴ്‌സ് ട്രോഫിയും നടുപറമ്പത്ത് ദാമോദരൻ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫി യും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് നിർവഹിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92044/vintage-football-the-upper-30-vintage-football-tournament-organized-by-dyfi-has-concluded)