---
title: "മെഡിക്കൽ ക്യാമ്പ്; കോളനി വാസികളുടെ സാന്നിധ്യം ശ്രദ്ധേയം"
english_title: "Medical Camp; The presence of colonists is noticeable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92087/medical-camp-the-presence-of-colonists-is-noticeable-newpost"
published_at: "2023-01-24T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf6857509bb_camp_1.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ്; കോളനി വാസികളുടെ സാന്നിധ്യം ശ്രദ്ധേയം

> **Lead Summary:** **വാണിമേൽ: **അടുപ്പിൽ കോളനി വാസികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത്‌ പ്രൊജക്റ്റിന്റെ ഭാഗമായാണ് പട്ടികവർഗ്ഗ സങ്കേതങ്ങളിലെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**വാണിമേൽ: **അടുപ്പിൽ കോളനി വാസികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത്‌ പ്രൊജക്റ്റിന്റെ ഭാഗമായാണ് പട്ടികവർഗ്ഗ സങ്കേതങ്ങളിലെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

വാണിമേൽ പഞ്ചായത്തിലെ അടുപ്പിൽ കോളനി സാംസ്‌കാരിക നിലയത്തിൽ വെച്ചായിരുന്നു രോഗനിർണയ ക്യാമ്പ്. വാണിമേൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി. സുരയ്യ ടീച്ചർ പരിപാടിയിൽ അധ്യക്ഷത  വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി. വി. നജ്മ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ എം. കെ മജീദ്, ഡോ ഹിൽഷ. കെ. എൻ (മെഡിക്കൽ ഓഫീസർ എൻ. എച്ച്. എം പയ്യോളി), ഡോ. ഷിവാന ദാസ്. ടി (മെഡിക്കൽ ഓഫീസർ എൻ. എച്ച്. എം ചെക്യാട് ) സംസാരിച്ചു .

ഡോ. നാഫിയ. എം(മെഡിക്കൽ ഓഫീസർ.എൻ. എച്ച് . എം വാണിമേൽ )സ്വാഗതവും,കോളനി നിവാസിയായ നന്ദു ചടങ്ങിന് നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പിൽ കോളനി വാസികളുടെ നിറസാന്നിധ്യം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92087/medical-camp-the-presence-of-colonists-is-noticeable-newpost)