---
title: "രാജ്യത്തെ മൂല്ല്യങ്ങൾ തകർക്കുന്നവരെ കരുതിയിരിക്കണം - വി എം ഫൈസൽ"
english_title: "Those who destroy the values ​​of the country should be taken care of - VM Faisal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92096/those-who-destroy-the-values-of-the-country-should-be-taken-care-of-vm-faisal"
published_at: "2023-01-24T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf6fc4607d7_sdpi_pic.jpg"
keywords: []
---

# രാജ്യത്തെ മൂല്ല്യങ്ങൾ തകർക്കുന്നവരെ കരുതിയിരിക്കണം - വി എം ഫൈസൽ

> **Lead Summary:** **നാദാപുരം :** രാജ്യത്തെ നന്മകളിലധിഷ്ടിതമായ മൂല്ല്യങ്ങളെ തകർത്തു കൊണ്ടാണ് സംഘപരിവാർ രാജ്യത്ത് ഭരണം തുടരുന്നത്. രാജ്യത്തിന്റെ മൂല്ല്യങ്ങൾ തിരിച്ച് പിടിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എ ഫൈസൽ പറഞ്ഞു.

## Article Content

**നാദാപുരം :** രാജ്യത്തെ നന്മകളിലധിഷ്ടിതമായ മൂല്ല്യങ്ങളെ തകർത്തു കൊണ്ടാണ് സംഘപരിവാർ രാജ്യത്ത് ഭരണം തുടരുന്നത്. രാജ്യത്തിന്റെ മൂല്ല്യങ്ങൾ തിരിച്ച് പിടിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എ ഫൈസൽ പറഞ്ഞു.

ജനാധിപത്യവും പൗരവകാശങളും ഇല്ലാതാക്കി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ ധ്രുതഗതിയിൽ മാറ്റിക്കൊണ്ടിരിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ നാദാപുരം മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനും ജനപ്രധിനിധികളെ വിലയ്ക്കെടുക്കാനും ബിജെപി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് രാജ്യം സാക്ഷി വഹിച്ചു കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ നാം തയ്യാറാവണ്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം വൈ.പ്രസിഡന്റ് ഉമർ കല്ലോളി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി , അഡ്വ. ഇകെ മുഹമ്മദലി, റിയാസ് മാസ്റ്റർ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ടി എം ഹസ്സൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92096/those-who-destroy-the-values-of-the-country-should-be-taken-care-of-vm-faisal)