---
title: "പഴയ കാല സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രവർത്തനങ്ങൾ ആവേശം നൽകുന്നു -കെ.പി മോഹനൻ"
english_title: "The activities of the old socialist leaders are inspiring - KP Mohanan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/921/the-activities-of-the-old-socialist-leaders-are-inspiring-kp-mohanan"
published_at: "2021-10-03T10:47:00+05:30"
category: "Edacheri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61593cdb96f91_mohanan.jpg"
keywords: []
---

# പഴയ കാല സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രവർത്തനങ്ങൾ ആവേശം നൽകുന്നു -കെ.പി മോഹനൻ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **മൺമറഞ്ഞ് പോയ പഴയ കാല സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രവർത്തനങ്ങളും സമരജീവിതവും പുതുതലമുറക്ക് ആവേശം നൽകുന്നതാണന്ന് എൽ.ജെ.ഡി ദേശീയ സമിതിയംഗം കെ.പി മോഹനൻ പറഞ്ഞു.ജനതാദൾ ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന ഇ.പി കുമാരൻ്റെ പത്താം ചരമവാർഷിക ത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഇരിങ്ങണ്ണൂർ: **മൺമറഞ്ഞ് പോയ പഴയ കാല സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രവർത്തനങ്ങളും സമരജീവിതവും പുതുതലമുറക്ക് ആവേശം നൽകുന്നതാണന്ന് എൽ.ജെ.ഡി ദേശീയ സമിതിയംഗം കെ.പി മോഹനൻ പറഞ്ഞു.ജനതാദൾ ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന ഇ.പി കുമാരൻ്റെ പത്താം ചരമവാർഷിക ത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടാമ്പള്ളി, മുതുകാട് സമരങ്ങളിൽ പി.ആർ കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, കെ.കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയ നേതാക്കൾ പാവപ്പെട്ട കർഷകരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി കൂടെ സമരം ചെയ്ത് പോലീസിൻ്റെ ക്രൂര മർദ്ദനം ഏറ്റ് വാങ്ങിയത് എന്നും ആവേശം നൽകുന്നതാണന്നും, മുൻ കാല നേതാക്കളുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലത്ത് ഇ.പി കുമാരൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയും പ്രഭാതഭേരിയും നടത്തി. എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.എം.വേണുഗോപാലകുറുപ്പ്, പി.എം നാണു, ഇ.കെ സജിത്കുമാർ, എം.പി വിജയൻ, കെ.രജീഷ്, രവീന്ദ്രൻ പാച്ചാക്കര, എം.പി നിർമല, ശ്രീജ പാലപ്പറമ്പത്ത്, പ്രജീഷ് വ ളളിൽ, ഗംഗാധരൻ പാച്ചാക്കര എന്നിവർ പ്രസംഗിച്ചു. വള്ളിൽ പവിത്രൻ സ്വാഗതവും ടി.പ്രകാശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/921/the-activities-of-the-old-socialist-leaders-are-inspiring-kp-mohanan)