Featured

ടേബിൾ ടോക്ക്; അഞ്ചാംപനിയെ പ്രതിരോധിക്കാൻ നാദാപുരം

News |
Jan 24, 2023 04:10 PM

നാദാപുരം: നാദാപുരത്ത് അഞ്ചാംപനിയെ പ്രതിരോധിക്കാൻ ടേബിൾ ടോക് സംഘടിപ്പിച്ചു. നാദാപുരത്ത് ആകെ റിപ്പോർട്ട് ചെയ്ത അഞ്ചാം പനി കേസിൽ 25% റിപ്പോർട്ട് ചെയ്ത ആറാം വാർഡ് തെരുവംപറമ്പത്ത് ജമാൽ ഹാജിയുടെ വീടിനു സമീപത്താണ് പൊതു ജനങ്ങൾക്കായി ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.

മൂന്നുതവണ വീടുകളിൽ കയറിയിട്ടും അഞ്ചാംപനിയുടെ പ്രതിരോധ വാക്സിനായ എം ആർ വാക്സിൻ എടുക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വാക്സിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വീട്ടുകാരിൽ ചിലരിൽ അന്തർലീനമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.

അഞ്ചാം പനി പ്രതിരോധ വാക്സിൻ എടുക്കാത്ത 300 കുട്ടികൾ ഉണ്ട് ,കോവിഡ് കാലത്ത് പോലെ സ്കൂൾ ,മദ്രസ്സ ,അംഗൻ വാടി എന്നിവിടങ്ങളിൽ അഞ്ചാം പനി പ്രതിരോധ വാക്സിൻ എടുക്കാത്തവർക്ക് നിയമ പരമായ നിയന്ത്രണം വേണമെന്ന് ടേബിൾ ടോക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു .ടേബിൾ ടോക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ റീന കിണമ്പ്രെമ്മൽ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജമീല,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംസി സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ഉമേഷ് പെരുവങ്കര, കെ ടി കെ അശോകൻ, ഈന്തുള്ളതിൽ കുഞ്ഞാലി, പി ജമാൽ ഹാജി എന്നിവർ സംസാരിച്ചു.

പരിപാടിയിൽ ടി പ്രേമാനന്ദൻ ആരോഗ്യ ഗീതം ആലപിച്ചു,ടേബിൾ ടോക്കിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ആരോഗ്യ പ്രബർത്തകർ മറുപടി പറഞ്ഞു , നാളെ രാവിലെ 10 മുതൽ 1 മണി വരെ അഞ്ചാം പനി പ്രതിരോധ മരുന്ന് ( MR+VIT A) നാദാപുരം താലൂക്ക് ആശുപത്രിയിൽ വെച്ച് നൽകുന്നതാണ്. പ്രതിരോധ മരുന്ന് എടുക്കാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

Table Talk; Nadapuram to prevent measles

Next TV

Top Stories