---
title: "ഓർമ്മയില്ലേ? കൂട്ടുകാരെ.... രണ്ട് പതിറ്റാണ്ടിനിപ്പുറം അവർ ഒരിക്കൽ കൂടി അക്ഷരമുറ്റത്തേക്ക്"
english_title: "Don't you remember? Friends... After two decades, they are once again in Akshar Umitam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92206/dont-you-remember-friends-after-two-decades-they-are-once-again-in-akshar-umitam"
published_at: "2023-01-24T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfe7b79b7dc_pic_1.jpg"
keywords: []
---

# ഓർമ്മയില്ലേ? കൂട്ടുകാരെ.... രണ്ട് പതിറ്റാണ്ടിനിപ്പുറം അവർ ഒരിക്കൽ കൂടി അക്ഷരമുറ്റത്തേക്ക്

> **Lead Summary:** **വളയം: **ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം.രണ്ട് പതിറ്റാണ്ടിനിപ്പുറം വളയം ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ പഴയ വിദ്യാത്ഥികൾ ഒരിക്കൽ കൂടി അക്ഷരമുറ്റത്തേക്ക്. 2000 ത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതി സ്കൂളിൽ നിന്ന് പിരിഞ്ഞ വിദ്യാർത്ഥികളാണ് 23 വർഷത്തിന് ശേഷം വീണ്ടും സംഗമിക്കുന്നത്.

## Article Content

**വളയം: **ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം.രണ്ട് പതിറ്റാണ്ടിനിപ്പുറം വളയം ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ പഴയ വിദ്യാത്ഥികൾ ഒരിക്കൽ കൂടി അക്ഷരമുറ്റത്തേക്ക്. 2000 ത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതി സ്കൂളിൽ നിന്ന് പിരിഞ്ഞ വിദ്യാർത്ഥികളാണ് 23 വർഷത്തിന് ശേഷം വീണ്ടും സംഗമിക്കുന്നത്.

2023 ഫെബ്രുവരി 5ന് ആണ് ആ അവിസ്മരണീയ ഒത്തുചേരലിന് വേദിയാകുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി 187 പേർ ഇതിനകം സോഷ്യൽ മീഡിയ വഴി ഒരുമിച്ചിട്ടുണ്ട്. ഇനിയും ഇരുന്നൂറിലധികം പേർ കൂട്ടായ്മയുടെ ഭാഗമാ വേണ്ടതായുണ്ട്.

ജീവിതവഴിയിൽ പിരിഞ്ഞവർ സൗഹൃദ ചിറകുകൾ വിരിച്ച് വീണ്ടും എത്തുന്ന മനോഹര മുഹൂർത്തത്തിൽ പഴയ ചങ്ങാതി മാരെയെല്ലാം ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്നവരാണ് എല്ലാവരും.പൂർവ്വ വിദ്യാർത്ഥി സംഘമത്തിന് എല്ലാ ഒരുക്കങ്ങളും തിതിനകം പൂർത്തിയായി. ഇനിയും ഒത്തുചേരാൻ കഴിയാത പോയവർ 9916177585-8943920226 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92206/dont-you-remember-friends-after-two-decades-they-are-once-again-in-akshar-umitam)